ജമ്മുകശ്മീരിലെ ബുധ്ഗാമിൽ നിന്ന് മൂന്ന് ഭീകരരെ പിടികൂടി ഇന്ത്യൻ സൈന്യം

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ ബുധ്ഗാമിൽ നിന്ന് മൂന്ന് ഭീകരരെ പിടികൂടി.

പിടിയിലായത് 2020 മുതൽ ലഷ്കർ ഇ ത്വയ്ബയുടെ ഓവർ ഗ്രൗണ്ട് വർക്കേഴ്സ് ആയി പ്രവർത്തിക്കുന്നവർ. ഭീകരരുടെ കയ്യിൽ നിന്നും ഒരു പിസ്റ്റലും, ഒരു ഗ്രനേഡും കണ്ടെടുത്തു. മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നിവരാണ് പിടിയിലായത്. മാഗമിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായവർക്ക്എൽഇടി ഭീകരനായ ആബിദ് ഖയൂം ലോണുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. 2020 ൽ പാകിസ്ഥാസ്താനിലേക്ക് കടന്ന് പിന്നീട് ലഷ്കർ ഇ ത്വയ്ബയിൽ ചേർന്ന ഭീക​രനാണ്. ‌ആബിദ് ഖയൂം നിലവിൽ പാകിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ബുദ്ഗാം ജില്ലയിലെ നർബൽ-മഗം പ്രദേശത്ത് പ്രാദേശിക യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരാൻ പ്രേരിപ്പിക്കുന്നതിലും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രേരിപ്പിക്കുന്നതിലും ഇയാൾ പങ്കാളിയാണ്.

അറസ്റ്റിലായവർ ആബിദ് ഖയൂമിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രദേശത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുക, മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക എന്നിവയാണ് ഇവരുടെ ചുമതലകൾ. അതേസമയം ജമ്മുകശ്മീരിൽ രണ്ട് ദിവസത്തിനിടെ ആറ് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ട് പോവുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ സേനാവിഭാഗങ്ങൾ ഉറപ്പ് നൽകി.

പഹൽഗാം ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാൻ മേഖലയിൽ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലർച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചിൽ തുടങ്ങി.

വനത്തിൽ ഏറെ ദുഷ്കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂർത്തിയാക്കിയത്. മൂന്ന് ഭീകരരെ വധിച്ചു. ജർമ്മൻ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള മൂന്ന് ഭീകകരെയും സൈന്യം വധിച്ചു. വനമേഖലകളിലടക്കം സൈന്യം ഭീകരർക്കാർ തെരച്ചിൽ തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !