ബിജെപി സർക്കാർ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു; ‘ഇ.ഡിയെയും മോദിയെയും ഡിഎംകെ ഭയപ്പെടുന്നില്ല;ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഇ.ഡി റെയ്ഡുകളെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ഡിഎംകെ ഭയപ്പെടുന്നില്ലെന്നും നിയമപരമായ നടപടികളെ നിയമപരമായ മാർഗങ്ങളിലൂടെ തന്നെ നേരിടുമെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.

നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഡൽഹിയിൽ പോയതിനെ ചോദ്യം ചെയ്ത അണ്ണാ‍ ‍ഡിഎംകെയ്ക്ക് മറുപടി നൽകുകയായിരുന്നു ഉദയനിധി.

‘‘പാർട്ടി സംസ്ഥാന അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരും. ഏത് തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദത്തെയും ചെറുക്കും. കലൈഞ്ജർ (എം.കരുണാനിധി) വളർത്തിയ പാർട്ടിയാണ് ഡിഎംകെ, പെരിയാറിന്റെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്ന ആത്മാഭിമാനമുള്ള പാർട്ടിയാണ് ഇത്.’’ – പുതുക്കോട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നീതി ആയോഗ് യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച ഉദയനിധി, തമിഴ്‌നാടിന് കേന്ദ്ര ഫണ്ട് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയതെന്നും പറഞ്ഞു.
‘‘ബിജെപി സർക്കാർ ഞങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു, പക്ഷേ ഞങ്ങൾ വഴങ്ങിയില്ല. അടിമത്ത മനോഭാവമുള്ള പാർട്ടിയല്ല ഞങ്ങളുടേത്. ഞങ്ങൾ കേസുകളെ നിയമപരമായി നേരിടും.’’ – ഉദയനിധി പറഞ്ഞു. കേന്ദ്ര നികുതിയിൽ 50% വിഹിതം വേണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് നടന്ന നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !