ഇടുക്കി: അയ്യപ്പൻകോവിലിൽ മുങ്ങിതാഴ്ന്ന യുവാവിന് ദാരുണാന്ത്യം.
ഉപ്പുതറ കാക്കത്തോട് പാറയ്ക്കൽ തോമസ് ചാക്കോയുടെ മകൻ ജെറിൻ.പി.തോമസ് (മാത്തുക്കുട്ടി - 25) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു സംഭവം. ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അയ്യപ്പൻകോവിൽ ക്ഷേത്രക്കടവിന് സമീപമുള്ള പണ്ടാരക്കയത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ജെറിൻ മുങ്ങിത്താഴുകയായിരുന്നു.മറുകരയിലെത്തി തിരികെ നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞ് ജെറിൻ കയത്തിൽ മുങ്ങി. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സമീപവാസിയായ കലവനാക്കുന്നേൽ സുനിലും വള്ളക്കാരും ചേർന്ന് ഓടിയെത്തി ആഴക്കയത്തിൽ നിന്ന് ജെറിനെ മുങ്ങിയെടുക്കുകയും ഉടനെ ഉപ്പുതറ കമ്യൂണിറ്റി സെൻ്ററിൽ എത്തിച്ചെങ്കിലും ഡോക്ടർ ഇല്ലാതിരുന്നതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപതിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.അമ്മ ബിന്ദു ( ജോമോൾ), സഹോദരി ജോംസി. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിൽ.അയ്യപ്പന്‍കോവിലില്‍ മുങ്ങിത്താഴ്ന്ന് യുവാവ്; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
0
ചൊവ്വാഴ്ച, മേയ് 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.