തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകളോട് പ്രതികരണവുമായി കെ സുധാകരൻ.
തന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല. ആരും പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. ഡൽഹിയിൽ ചർച്ചചെയ്തത് കേരളത്തിന്റെ രാഷ്ട്രീയം. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് അദേഹം വിശദീകരിച്ചു.ആരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ നിന്നുള്ള പ്രചരണങ്ങൾ ശരിയല്ല. അത് ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് അദേഹം പറഞ്ഞു. പാർട്ടിയിൽ തനിക്ക് ശത്രുക്കളില്ല. എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. ആരെങ്കിലും വിചാരിച്ചാൽ അങ്ങനെ എന്നെ തൊടാനുമാകില്ലെന്നും കെ സുധാകരൻ പറഞ്ഞു. തനിക്ക് അനാരോഗ്യം ഉണ്ടെങ്കില്‍ മരുന്ന് കഴിക്കൂലെ എന്ന് അദേഹം ചോദിച്ചു.വിഡി സതീശനുമായും എംഎ ഹസനുമായും രമേശ് ചെന്നിത്തലയുമായി നല്ല ബന്ധമാണുള്ളത്. തനിക്ക് വേണ്ടി സംസാരിക്കാന്‍ വിഎം സുധീരന്‍, കെ മുരളീധരന്‍ വരുന്നു. എല്ലാവരോടും സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തുന്നതുകൊണ്ടാണതെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റാന്‍ പോകുന്നുവെന്ന ചര്‍ച്ച കൊണ്ടുവരുന്നത് തന്നെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമായി കാണുന്നില്ല. എന്നാല്‍ അങ്ങനെ ആയിക്കൂടാഴികയുമില്ല എന്ന് കെ സുധാകരന്‍ പറഞ്ഞു.കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും തന്നോട് മാറാൻ ആരും പറഞ്ഞിട്ടില്ല; ആരാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ കണ്ടു പിടിക്കണമെന്ന് കെ സുധാകരൻ
0
ഞായറാഴ്ച, മേയ് 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.