എം.സ്വരാജിൻ്റെ നാമനിർദ്ദേശ പത്രിക സമർപണം മാറ്റി,ഇന്ന് പത്രിക നൽകാനായിരുന്നു ധാരണ, തിങ്കളാഴ്ച പത്രിക നൽകും

എം.സ്വരാജിൻ്റെ നാമനിർദ്ദേശ പത്രിക സമർപണം മാറ്റി. ഇന്ന് പത്രിക നൽകാനായിരുന്നു ധാരണ. തിങ്കളാഴ്ച പത്രിക നൽകും.ഇന്ന് ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനായിരുന്നുതീരുമാനം. പിന്നീട് തീരുമാനം മാറ്റി സമർപ്പണം തികളാഴ്ചയിലേക്ക് ആക്കുകയായിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന് മണ്ഡലത്തിൽ വൻ സ്വീകരണം പ്രവർത്തകർ നൽകി. സ്ഥാനാർഥിയായി സി പി ഐ എം തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയതായിരുന്നു അദ്ദേഹം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ആദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്.

സത്യത്തിൽ പ്രചാരണ പരിപാടികൾ തുടങ്ങുന്നത് ഉച്ചക്ക് ശേഷമാണ് ട്രെയിനിൽ നിന്ന് വന്ന് ഇറങ്ങുമ്പോൾ ചെറിയ സ്വീകരണമാണ് ആലോചിച്ചിരുന്നത്. എന്നാൽ ട്രെയിനിൽ കയറിയപ്പോൾ മുതൽ പിന്നിട്ട ഓരോ സ്റ്റേഷനിലും നൂറ് കണക്കിക്ക് ആളുകൾ സ്റ്റേഷനുകളിൽ എത്തി. വ്യതസ്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരുടെ പിന്തുണ കൂടെയുണ്ട്. എൽഡിഎഫ് തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ. നവോത്ഥാന പരിശ്രമങ്ങളുടെ നാടാണ് നിലമ്പൂർ.

നിലമ്പൂരിന്റെ ചരിത്രം സമര പോരാട്ടങ്ങളുടെതാണ്. ബ്രിട്ടണെ കിടിലംകൊള്ളിച്ച പോരാട്ടത്തിന്റെ ഓർമ ഈ മണ്ണിലുണ്ട്. ഒരുപാട് പ്രത്യേകതകൾ ഉള്ള നാടാണ് നിലമ്പൂർ. മത നിരപേക്ഷതയുടെ നിലപാട് സ്വീകരിച്ച നാടാണ് നിലമ്പൂർ. ജനങ്ങൾ കൂടെയുണ്ട് എന്നാണ് പ്രതീക്ഷ. അവരുടെ പിന്തുണ ഹൃദയപൂർവം സ്വീകരിക്കുന്നുവെന്നും എം സ്വരാജ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !