ബൈപ്പാസിൽ അശ്രദ്ധമായി തുറന്ന കാർ ഡോറിൽ ബൈക്ക് ഇടിച്ച് അപകടം; 18-കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശ്ശാല ബൈപ്പാസിൽ അശ്രദ്ധമായി തുറന്ന കാർ ഡോറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ 18-കാരന് ദാരുണാന്ത്യം.

കത്തിപ്പാറ കരിപ്പുവാലി സ്വദേശി സോനു ആണ് മരിച്ചത്. മാതാപിതാക്കൾക്കും ബന്ധുവായ ബിനോയിയോടൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കത്തിപ്പാറ കരിപ്പുവാലി സ്വദേശി ഷാജിയുടേയും സിന്ധുവിന്റേയും മകനാണ് സോനു.
മാതാപിതാക്കൾ ഒരു ബൈക്കിലും ബിനോയിയോടൊപ്പം മറ്റൊരു ബൈക്കിലുമായിരുന്നു ഇവർ മടങ്ങിയത്. ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന കാറിൻറെ ഡ്രൈവർ അശ്രദ്ധമായി ഡോർ തുറന്നപ്പോഴായിരുന്നു അപകടം.
ബൈക്കിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സോനുവിന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !