ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം; നിയമവിദ്യാർഥിനി അറസ്റ്റിൽ

കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം നടത്തിയതിന് നിയമവിദ്യാർഥിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശർമിഷ്ഠ പനോളി (22) അറസ്റ്റിൽ.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബോളിവുഡ് താരങ്ങൾ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ച് ശർമിഷ്ഠ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദമായത്. ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചുള്ള വർഗീയ പരാമർശങ്ങളും വിഡിയോയിൽ അടങ്ങിയിരുന്നു. വിവാദമായതോടെ വിഡിയോ നീക്കം ചെയ്ത് ശർമിഷ്ഠ മാപ്പു പറഞ്ഞെങ്കിലും ശർമിഷ്ഠയ്ക്കെതിരെ പരാതികൾ ലഭിച്ചതോടെ കൊൽക്കത്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെത്തി പൊലീസ് ശർമിഷ്ഠയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശർമിഷ്ഠയെ ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബംഗാളിലെ ആനന്ദ്പുർ സ്വദേശിയായ ശർമിഷ്ഠ പുണെ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ്.
ഇൻസ്റ്റഗ്രാമിൽ 90,000ത്തിലേറെ ഫോളോവർമാരുണ്ട്. നിലവിൽ ഇൻസ്റ്റഗ്രാമിലെ വിഡിയോകളും ചിത്രങ്ങളുമെല്ലാം നീക്കം ചെയ്തിട്ടുണ്ട്. വിവാദ വിഡിയോയ്ക്ക് നിരുപാധികം മാപ്പു പറയുന്ന സന്ദേശം മാത്രമാണ് ഇവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോഴുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !