പള്ളിക്കത്തോട് ഇരുട്ടിൽ KSEB ഓഫീസിലേക്ക് ബിജെപി മാർച്ച്.

പള്ളിക്കത്തോട്: പള്ളിക്കത്തോട് ഇരുട്ടിൽ KSEB ഓഫീസിലേക്ക് ബിജെപി മാർച്ച്.

അഞ്ച് ദിവസമായി തുടർച്ചയായി വൈദ്യതി മുടക്കം പതിവായ പള്ളിക്കത്തോട്ടിൽ ജനങ്ങൾ ദുരിതത്തിൽ. ഒരു ദിവസം മൂന്നോ നാലോ മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കണം എന്നും ശ്വാശ്വത പരിഹാരം കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി.
ബിജെപി പഞ്ചായത്ത് അധ്യക്ഷൻ ശ്രീ ദിപിൻ സുകുമാർ അധ്യക്ഷത വഹിച്ചു. വാഴൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹരികുമാർ ഉത്ഘാടനം ചെയ്തു. രോഗികൾക്കും, വ്യാപരികൾക്കും, പൊതു ജനങ്ങൾക്കും ഉണ്ടാകുന്ന ദുരിതം അധികൃതർ കണ്ടില്ലന്ന് നടിച്ചാൽ ബിജെപി യുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ വിപിനചന്ദ്രൻ, ബിജെപി വാഴൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ എം കെ ശിവദാസ്, മെമ്പർമാരായ അനിൽ കുമാർ വീട്ടിക്കൽ, അശ്വതി സതീഷ്, ആശ ഗിരീഷ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌മാരായ ഗിരീഷ് കുമാർ, ആദർശ് കെ ആർ പഞ്ചായത്ത് സെക്രട്ടറി രാഹുൽ ആർ നായർ, സജി വള്ളോത്യമല, രതീഷ് പുറത്തിട്ട, ഷിനു ഇ നായർ തുടങ്ങിയവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !