തിരുവനന്തപുരം: തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ യുവാവിനെ ആളുമാറി മര്‍ദിച്ചു.
തിരുമല സ്വദേശി പ്രവീണിനെയാണ് ഒരുസംഘം യുവാക്കള്‍ ആളുമാറി ക്രൂരമായി മര്‍ദിച്ചത്. മെയ് 14-നായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രവീണിന്റെ പരാതിയില്‍ ഏഴുപേരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.പൂജപ്പുര സ്വദേശിയായ വിഷ്ണുവിന്റെ സംസ്കാരചടങ്ങിന് പിന്നാലെയാണ് ശാന്തികവാടത്തിലുണ്ടായിരുന്ന പ്രവീണിനെ വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ ആക്രമിച്ചത്. മെയ് 14-ാം തീയതിയാണ് വിഷ്ണു ജീവനൊടുക്കിയത്. അതിനുമുമ്പ് വിഷ്ണുവിനെതിരേ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിഷ്ണു തന്റെ സഹോദരിയെ ശല്യംചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ യുവാവ് പോലീസില്‍ പരാതിപ്പെട്ടത്.ഇതിന്റെ മനോവിഷമത്തിലാണ് വിഷ്ണു ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വിഷ്ണുവിനെതിരേ പരാതി നല്കിയ ആളാണെന്ന് കരുതിയാണ് പ്രതികള്‍ തിരുമല സ്വദേശിയായ പ്രവീണിനെ മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു.വിഷ്ണുവിന്റെ സംസ്കാരചടങ്ങിന് പിന്നാലെയായിരുന്നു സംഭവം. കൂട്ടംചേര്‍ന്ന് പ്രവീണിനെ ആക്രമിച്ച പ്രതികള്‍ ചെടിച്ചട്ടിയടക്കം ഉപയോഗിച്ച് മര്‍ദിച്ചു. പിന്നീട് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പ്രവീണിനെ കൊള്ളയടിച്ചതായും പരാതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.