കോഴിക്കോട്: പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് നല്കി സ്വകാര്യ ആശുപത്രി.
മെഡിക്കല്‍ കോളേജില്‍ ബെഡ് വീണ്ടും ശരിയായിട്ടുണ്ടെന്ന് നിര്‍ദേശം നല്‍കിയാണ് ഡിസ്ചാര്‍ജ് ബില്ല് നല്‍കിയിരിക്കുന്നത്.ഡിസ്ചാര്‍ജ് തുക നല്കാന് കഴിയാതെ ബുദ്ധിമുട്ടുകയാണ് വിശ്വനാഥനെന്ന രോഗിയുടെ ബന്ധുക്കള്‍. സ്ട്രോക്ക് വന്നാണ് പേരാമ്പ്ര സ്വദേശിയായ വിശ്വനാഥനെ മെഡിക്കല്‍ കോളേജില്‍ ഈ മാസം 24ന് എത്തിച്ചത്.പണം അടയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് വിശ്വനാഥന്റെ മകന് വിഷ്ണു പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ പുക ഉയര്‍ന്നതോടെ വിശ്വനാഥനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് എത്തിച്ചത്.പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് 40000 രൂപ ഡിസ്ചാര്‍ജ് ബില്ല് സ്വകാര്യ ആശുപത്രി നൽകിയതായി പരാതി
0
ഞായറാഴ്ച, മേയ് 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.