അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശി താജുദ്ദീൻകുഞ്ഞിന് 2.5 കോടി ദിർഹം (57.53 കോടി രൂപ) സമ്മാനം.
അബുദാബിയിൽ വെള്ളിയാഴ്ച നടന്ന ബിഗ് ടിക്കറ്റ് സീരീസ് 274ന്റെ തത്സമയ നറുക്കെടുപ്പിലാണ് താജുദ്ദീൻകുഞ്ഞിനെ ഭാഗ്യം കടാക്ഷിച്ചത്. ഇന്ത്യയിലിരുന്ന് ഇദ്ദേഹം ഓൺലൈനായി വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.ഏപ്രിൽ 18നാണ് താജുദ്ദീൻ 306638 നമ്പറിലുള്ള വിജയ ടിക്കറ്റ് വാങ്ങിയത്. എന്നാൽ നറുക്കെടുത്ത ശേഷം സംഘാടകർ അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പിൽ മലയാളികളായ മീന കോശി(20,000), സൈഫുദ്ദീൻ കൂനാരി(80,000), എന്നിവരും അബ്ദുൽ മന്നാൻ(1.2 ലക്ഷം), അക്വിലിൻ വെരിറ്റ (1.5 ലക്ഷം) എന്നിവരും സമ്മാനം നേടി. താജുദ്ദീനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.ഓൺലൈൻ ടിക്കറ്റ് വഴി നാട്ടിലിരുന്ന് നേടിയത് 57 കോടി രൂപ; അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം കടാക്ഷിച്ചത് തിരുവനന്തപുരം സ്വദേശിക്ക്
0
ഞായറാഴ്ച, മേയ് 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.