കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു.

കിളികൊല്ലൂർ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടൻ മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. കൂടാതെ എസ്‌എസ്‌ബിയിൽ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റർ അയക്കുകയും ചെയ്തതായി സഹപ്രവർത്തകർ വ്യക്തമാക്കി.

എസ്‌എസ്‌ബിയിൽ തുടരുന്നത് തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുന്നതായി ഓമനക്കുട്ടൻ ചൂണ്ടിക്കാണിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ സമ്മർദ്ദമാണോ മരണകാരണം എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !