'സ്ത്രീകൾക്ക് ഇത് വളരെ അരോചകമാണ്. സുപ്രീം കോടതിയിലെ ആണുങ്ങളുടെ ടോയ്‍ലറ്റ് മാറ്റണമെന്ന് സീനിയര്‍ അഭിഭാഷകയായ അഡ്വ. ഇന്ദിരാ ജെയ്സ്വാളിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കാലം മാറിയെങ്കിലും നമ്മുടെ രീതികളൊന്നും മാറുന്നില്ലെന്ന് കൂടി ഓർമ്മപ്പെടുത്തിയാണ് ഇന്ദിരാ ജെയ്സ്വാൾ തന്‍റെ ട്വിറ്റർ അക്കൗണ്ടില്‍ കുറിച്ചത്. സുപ്രീം കോടതില്‍ ഇപ്പോഴുള്ള പുരുഷന്മാരുടെ ടോയ്‍ലറ്റിന്‍റെ സ്ഥാനം പിന്നിലേക്ക് എവിടെയെങ്കിലും മാറ്റണമെന്നണ് ഇന്ദിര ജെയ്സ്വാൾ ആവശ്യപ്പെട്ടത്.
'ഓ എന്‍റെ ദൈവമേ! സുപ്രീം കോടതിയിലെ പുരുഷന്മാരുടെ ടോയ്‌ലറ്റ്, ഇടനാഴിയുടെ മധ്യത്തിൽ നിന്ന് ഇടനാഴിയുടെ അവസാനത്തിലേക്ക് എപ്പോൾ മാറ്റും? സ്ത്രീകൾക്ക് ഇത് വളരെ അരോചകമാണ്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് ശ്രദ്ധിക്കണം.' എന്ന് കുറിച്ചു. ഒപ്പം, 'പുരുഷന്മാരുടെ ടോയ്‍ലറ്റ് അഭിഭാഷകര്‍ക്ക് മാത്രം എന്നെഴുതിയ ബോര്‍ഡിന് താഴെ, സുപ്രീംകോടതിയിലെ ആണുങ്ങളുടെ ടോയ്‍ലറ്റിന് മുന്നിലായി തലയില്‍ കൈ വച്ച് നില്‍ക്കുന്ന ഒരു ചിത്രവും ഇന്ദിരാ ജെയ്സ്വാൾ പങ്കുവച്ചു. ഒറ്റ ദിവസം കൊണ്ട് എണ്‍പതിനായിരിത്തിന് മേലെ ആളുകൾ ചിത്രവും കുറിപ്പും കണ്ടു. പിന്നാലെ നിരവധി പേരാണ് കുറിപ്പിന് മറുപടിയുമായി എത്തിയത്. ചിലര്‍ അതെങ്ങനെ സ്ത്രീകൾക്ക് ആരോചകമാകുമെന്ന നിഷ്ക്കളങ്കത ഒളിപ്പിച്ച ചോദ്യവുമായെത്തി.ചിലരുടെ സംശയങ്ങൾക്ക് അഡ്വ. ജെയ്സ്വാൾ തന്നെ മറുപടിയും പറഞ്ഞു. 'ഒരു വലിയ പൊതുസ്ഥലത്ത് ഇത് കുറ്റകരമാണ്, ടോയ്‌ലറ്റ് ഇടനാഴിയുടെ അവസാനത്തിലേക്ക് മാറ്റേണ്ടതുണ്ട്' അവര്‍ ഒരു കുറിപ്പിന് മറുപടിയായി അസന്നിഗ്ധമായി പറഞ്ഞു. 'കുറ്റകരമായ ഭാഗം ഒഴികെ പൂർണ്ണമായും യോജിക്കുന്നു. പുരുഷന്മാർ ഉൾപ്പെടെ എല്ലാ ലിംഗക്കാർക്കും ഇത് അരോചകമാണ്. പക്ഷേ കുറ്റകരമല്ല.' എന്നെഴുതിയ സിദ്ധാർത്ഥ് ചാപൽഗാവ്കറിന് മറുപടിയായി ഇന്ദിരാ ജെയ്സ്വാൾ കുറിച്ചത്, 'നിങ്ങൾ പറയുന്നത് ശരിയായിരിക്കാം, പക്ഷേ, അതിന്‍റെ സ്ഥാനം സൂചിപ്പിക്കുന്നത് സ്ത്രീകൾ അഭിഭാഷകരല്ലാത്ത ഒരു കാലഘട്ടത്തിലേതാണെന്നാണ്. ധാരാളം പേർ, കാലം മാറിയിരിക്കുന്നു, വാസ്തുവിദ്യയും അങ്ങനെ തന്നെ വേണം' ഇന്ദിര തന്‍റെ ആവശ്യത്തില്‍ ഉറച്ച് നിന്നു. ഒപ്പം കാലഘട്ടത്തിന് അനുസരിച്ച്, സാമൂഹിക മാറ്റങ്ങൾക്ക് അനുസരിച്ച് പുതിക്കപ്പെടാത്തതായി പലതും നമ്മുക്കിടയിലുണ്ടെന്നും അവര്‍ കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തി. 1986 -ൽ ബോംബെ ഹൈക്കോടതിയിൽ സീനിയർ അഡ്വക്കേറ്റായി നിയമിക്കപ്പെട്ട ആദ്യ വനിതയാണ് ഇന്ദിരാ ജെയ്സ്വാൾ. ലിംഗസമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി നിരവധി കേസുകൾ ഇന്ദിര വാദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.