സൗദിയിൽ അവയവദാനത്തിൽ വർധനവ്

റിയാദ്: സൗദി അറേബ്യയിൽ അവയവദാനത്തിന് തയ്യാറാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നു.

സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ൽ ജീവിച്ചിരിക്കുന്നവരിൽ നിന്ന് 1,706 അവയവങ്ങൾ മാറ്റിവച്ചു. ഇത് 2023 ലെ കണക്കുകളേക്കാൾ 4.9% കൂടുതലാണ്. ഇതിൽ 1,284 വൃക്ക മാറ്റിവയ്ക്കലുകളും 422 കരൾ മാറ്റിവയ്ക്കലുകളും ഉൾപ്പെടുന്നു.
കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, തവക്കൽന ആപ്പ് വഴി മരണശേഷം അവയവദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചവരുടെ എണ്ണം 540,346 ആയി ഉയർന്നു. കഴിഞ്ഞ വർഷം മരണാനന്തര ദാതാക്കളിൽ നിന്ന് 393 അവയവങ്ങൾ മാറ്റിവച്ചു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 12.3% വർധനവാണ്.

പോസ്റ്റ്‌മോർട്ടം ചെയ്തവരുടെ അവയവങ്ങളിൽ നിന്ന് 203 വൃക്കകൾ, 101 കരളുകൾ, 40 ഹൃദയങ്ങൾ, 34 ശ്വാസകോശങ്ങൾ, 15 പാൻക്രിയാസ്, 67 കോർണിയകൾ, 7 ഹൃദയ വാൽവുകൾ എന്നിവ മാറ്റിവച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു.

2024 ലെ കണക്കനുസരിച്ച്, ഒരു ദശലക്ഷം ജനസംഖ്യയിൽ 59.5% എന്ന നിരക്കിലാണ് സൗദിയിൽ അവയവം മാറ്റിവയ്ക്കൽ നടന്നത്. കൂടാതെ, ഒരു ദാതാവിൽ നിന്ന് ശരാശരി ഒരു അവയവം എന്നതിൽ നിന്ന് 39% വർധനവ് ഉണ്ടായി. 2024 ലെ മൂന്നാം പാദത്തിൽ ആരംഭിച്ച ദേശീയ കുടുംബ വൃക്ക വിനിമയ പരിപാടിയിലൂടെ പത്തൊൻപത് പേർക്ക് ഇതിനോടകം പ്രയോജനം ലഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !