കനത്ത പൊടിക്കാറ്റ്; കുവൈത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത പൊടിക്കാറ്റ്; കുവൈത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദമാം: ശക്തമായ പൊടിക്കാറ്റും അസാധാരണ കാലാവസ്ഥയെയും തുടർന്ന് കുവൈത്തിലേക്കുള്ള വിമാനങ്ങളിൽ ചിലത് സൗദിയിലെ ദമാമിലേക്ക് വഴിതിരിച്ചുവിട്ടു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് അബുദാബിയിൽ നിന്ന് റിയാദിലേക്കുള്ള ഇത്തിഹാദ് എയർവെയ്സ് വിമാനം ബഹ്റൈനിലേക്കും വഴിതിരിച്ചുവിട്ടു.
കനത്ത പൊടിക്കാറ്റിനെ തുടർന്ന് ദൃശ്യപരത 300 മീറ്ററിൽ താഴെയായിരുന്നു. ദൃശ്യപരത 1,000 മീറ്ററിൽ താഴെയായും ചില പ്രദേശങ്ങളിൽ പൂജ്യമായും കുറഞ്ഞു. മണിക്കൂറിൽ 70 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പൊടിക്കാറ്റ് വീശി. ഞായറാഴ്ച രാത്രിയാണ് കുവൈത്തിൽ അസാധാരണ കാലാവസ്ഥ രൂപപ്പെട്ടത്.
ഈജിപ്തിലെ അസ്യൂത്ത്, കയ്റോ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ഡൽഹി-കുവൈത്ത് ഇൻഡിഗോ വിമാനവും ദമാം എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. അതേസമയം, ഇന്നലെ രാത്രി അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനം കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !