പൂവച്ചൽ: വീരണകാവ് ഗവ. വിഎച്ച് സ്കൂളിലെ കൂറ്റൻ മരം റോഡിലേക്ക് മറിഞ്ഞു വീണു.
മണിക്കൂറുകളായി ഗതാഗത സ്തംഭിച്ച നിലയിൽ. പൂവച്ചൽ പഞ്ചയത്തിലെ വീരണകാവ് ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ, ഏത് സമയവും നിലംപൊത്താറായി നിന്ന കേടുവന്ന കൂറ്റൻ മഹാഗണി മരം ആണ് ശക്തമായ കാറ്റത്ത് മഴയെത്തും കടപുഴകി റോഡിൽ പതിച്ചത്.ഉച്ചയ്ക്ക് 12.45 ഓടെ ആണ് മരം കടപുഴകിയത്. റോഡിൽ യാത്രക്കാരില്ലാത്തത് വൻ അപകടം ഒഴിവായി. മരം വീണ് ഒരു ബൈക്കും കടയുയുടെ ഷീറ്റും തകർന്നു. വൈദ്യുത പോസ്റ്റുകൾ കേടുപാടുകൾക്ക് സംഭവിക്കുകയും ചെയ്തു.2 വർഷത്തിന് മുന്നേ മരത്തിൻ്റെ മൂട് കേട് പാട് സംഭവിച്ച് അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ മരം നീക്കം ചെയ്യാൻ ജില്ലാ പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു... എന്നാൽ യാതെരു നടപടിയും ഉണ്ടായില്ല..തുടർന്ന് പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ബന്ധപ്പെട്ടിട്ടും സമാനമായ രീതി തുടർന്നു. സൂകൂൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളു.
ഈ മരം നിന്നിരുന്ന മതിലിനോട് ചേന്ന് രണ്ട് മരങ്ങൾ കൂടി അപകട ഭീക്ഷണിയായി നിൽക്കുന്നു. ഒരു മരം 11 കെവി ലൈനിനോട് തെട്ടുരുമിയാണ് നിൽക്കുന്നത്. മഴ ശക്തമാകുന്നതോടെ ഈ മരങ്ങളും കടപുഴകി വീഴുമെന്നതിൽ സംശയമില്ലന്നാണ് നാട്ടുകാർ പറയുന്നത്. അതെ സമയം ഉടനടി വനംവകുപ്പ് അധികൃതർ നടപടി കൈകൊണ്ടില്ലങ്കിൽ പഞ്ചായത്ത് മുറിച്ച് മാറ്റി അപകട സാധ്യത ഒഴിവാക്കും എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.