ആറ്റിങ്ങൽ: തോര മഴ ആറ്റിങ്ങൽ മേഖലയിൽ കനത്ത നാശം വിതച്ചു.
കടയ്ക്കാവൂരിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപെട്ടു. വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ദേശീയ പാതയിൽ മരം വീഴുകയും, നിർമ്മാണം നടക്കുന്ന ബൈപ്പാസിൽ അപകട മുന്നറിയിപ്പ് നൽകുന്ന ഡിവൈഡറുകൾ തെറിച്ചു പോയി.ദേശീയ പാതയിൽ മാമത്ത് ഇന്നലെ വൈകിട്ട് ആറരയോടെ മരം വീണ് ഗതാഗത തടസ്സം ഉണ്ടായത്. ഇത് ഏറെ നേരം ഗതാഗത തടസം ഉണ്ടാക്കി ഫയർ ഫോഴ്സ് മരം മുറിച്ച നീക്കി. രാമച്ചം വിളയി നിർമ്മാണം നടക്കുന്ന ബൈപ്പാസ് റോഡിലെ സർവ്വീസ് റോഡരുകിൽ സ്ഥാപിച്ചിരുന്ന നിരവധി ഡിവൈഡറുകൾ കാറ്റിൽ ഇളകി തെറിച്ചു.ഈ റോഡ് വഴിയാണ് ചിറയിൻകീഴ് മേഖലയിലേക്കുള്ള വാഹനഗതാഗതം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചെ പെയ്ത മഴയിൽ താലൂക്കിലെ 36 വീടുകൾ ഭാഗികമായും, 2 വീടുകൾ പൂർണമായും തകർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.