ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യയിൽ എത്തിക്കാൻ ഡൽഹി മുടക്കിയ ‘ക്യാപിറ്റൽ’ 6 കോടി രൂപ!

മേയ്17നു ഷാർജ സ്റ്റേഡിയത്തിൽ; പിറ്റേന്നു ന്യൂഡൽഹിയിലെ അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ! രണ്ടിടത്തും മുസ്തഫിസുർ റഹ്മാനെക്കണ്ട് അമ്പരന്നിരിക്കും ആരാധകർ. 24 മണിക്കൂറിന്റെ അകലം പോലുമില്ലാതെ ബംഗ്ലദേശിനായി രാജ്യാന്തര മത്സരത്തിലും ഡൽഹി ക്യാപിറ്റൽസിനായി ഐപിഎലിലും കളത്തിലെത്തിയതിൽ മാത്രമല്ല, ഈ പേസ് ബോളർ ചർച്ചാവിഷയമാകുന്നത്.

ലീഗ് ഘട്ടത്തിൽ മൂന്നു മത്സരം മാത്രം ബാക്കിയുള്ള ക്യാപിറ്റൽസ് മുസ്തഫിസുർ റഹ്മാനെ ഇന്ത്യയിലെത്തിക്കാനായി നൽകിയ പ്രതിഫലവും അമ്പരപ്പിക്കുന്നതാണ്. മെഗാ താരലേലത്തിൽപ്പോലും ആരും ടീമിലെടുക്കാൻ തയാറാകാതിരുന്ന ബംഗ്ലദേശ് താരത്തിനായി ഡൽഹി മുടക്കിയ ‘ക്യാപിറ്റൽ’ 6 കോടി രൂപയാണ്. 
ക്രിസ് ഗെയ്‌ൽ ഉൾപ്പെടെയുള്ള വമ്പൻമാർ പകരക്കാരായെത്തി അദ്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഐപിഎലിൽ ഇത്രയധികം തുകയ്ക്കൊരു പകരക്കാരനെത്തുന്നത് ചരിത്രത്തിലാദ്യം. യുഎഇ പര്യടനത്തിനുള്ള ടീമിൽനിന്ന് ബംഗ്ലദേശ് മുസ്തഫിസുറിനെ ഐപിഎൽ കളിക്കാൻ വിടാത്തതും ആദ്യം വാർത്തയായിരുന്നു. ഒടുവിൽ, ലീഗ് ഘട്ടത്തിലെ 3 മത്സരങ്ങൾ കളിക്കാൻ 6 ദിവസത്തേക്ക് അനുമതി ലഭിച്ചു. ഓസ്ട്രേലിയൻ താരം ജേക് ഫ്രേസർ മക്ഗുർക്കിനു പകരമാണു മുസ്തഫിസുറിന്റെ ലേറ്റ് എൻട്രി. ഡൽഹി മാത്രമല്ല, പ്ലേഓഫ് ഉറപ്പിച്ചതും നഷ്ടമായതുമായ ടീമുകളെല്ലാം തന്നെ ലീഗിന് ഇടവേള വന്നതോടെ പകരം താരങ്ങളെ പാളയത്തിലെത്തിച്ചിട്ടുണ്ട്. 

ചെന്നൈ മാതൃക

ഐപിഎൽ ഇടവേളയ്ക്കു പിരിയും മുൻപേ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡിയെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഉർവിൽ പട്ടേൽ എന്നിവരെ ടീമിലെത്തിച്ചു കളത്തിലിറക്കി ചെന്നൈയാണു ‘സബ്സ്റ്റിറ്റ്യൂട്ട് ഫോർമുല’ വിജയകരമായി ആദ്യം പരീക്ഷിച്ചത്. മോശം സീസണായിട്ടും രാജസ്ഥാനും നാന്ദ്രെ ബർഗറിലൂടെയും ലുവാൻ ഡ്രെ പ്രിട്ടോറിയസിലൂടെയും സമാനതന്ത്രം പയറ്റി. പകരക്കാരായെത്തി തിളങ്ങുന്ന താരങ്ങളെ ടീമുകൾ ‘ആദായവിലയ്ക്ക്’ അടുത്ത സീസണിലും നിലനിർത്തുന്ന പതിവ് പക്ഷേ,ഇത്തവണ ഐപിഎൽ അനുവദിക്കില്ല. ലീഗിന് ഇടവേള വരുംമുൻപേ ടീമിലെത്തിയ താരങ്ങൾക്കേ തുടരാനാവൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !