തൃപ്പൂണിത്തുറ: നടന് ആന്‍സണ്‍ പോള്‍ വിവാഹിതനായി.
തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ലളിതമായ വിവാഹത്തില്‍ അടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.യു.കെയില്‍ സ്ഥിരതാമസമായിരുന്ന നിധി ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. രജിസ്റ്റര്‍ വിവാഹത്തിനുശേഷം ഇരുവരും പരസ്പരം തുളസിമാല ചാര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു.
ആഡംബരങ്ങളൊന്നുമില്ലാതെ നടത്തിയ വിവാഹത്തില്‍ ലളിതമായ വസ്ത്രങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇളം പച്ച ഷര്‍ട്ടും മുണ്ടുമായിരുന്നു ആന്‍സണ്‍ന്റെ വിവാഹവേഷം. കറുപ്പ് ബോര്‍ഡര്‍ വരുന്ന ക്രീം നിറത്തിലുള്ള സാരിയും കറുപ്പ് ബ്ലൗസുമായിരുന്നു നിധയുടെ ഔട്ട്ഫിറ്റ്.2013-ല്‍ കെക്യു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍സണ്‍ 2015-ല്‍ സു സു സുധി വാത്മീകത്തില്‍ ശ്രദ്ധേയ കഥാപാത്രം ചെയ്തു. പിന്നീട് ഊഴത്തിലും അഭിനയിച്ചു. റെമോയിലൂടെ തമിഴിലും അരങ്ങേറി. അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോയിലും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് ആന്‍സണ്‍ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.