മക്ക: അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ മക്കയിൽ അനധികൃതമായി താമസം തുടർന്നിരുന്ന സന്ദർശക വീസക്കാരെ അറസ്റ്റ് ചെയ്തു.
ഹജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് മക്കയിൽ താമസിച്ചിരുന്ന വിവിധ തരം സന്ദർശന വീസകളിലെത്തിയ 42 പ്രവാസികളെയാണ് ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.അൽ ഹിജ്‌റ ജില്ലയിലെ ഒരു കെട്ടിടത്തിൽ താമസിച്ചിരുന്നവരാണ് പരിശോധനയിൽ പിടികൂടപ്പെട്ടത്.അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു, അവർക്ക് അഭയം നൽകിയവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ മേൽനടപടികൾ കൈക്കൊണ്ടു.ഹജ് പെർമിറ്റില്ലാത്ത മറ്റ് ഇതര സന്ദർശകവീസയിലുള്ളവർ മക്കയിൽ ഹജ് കഴിയുന്നത് വരെ താമസിക്കാൻ പാടില്ലെന്ന് അധികാരികൾ മുൻകൂട്ടി കർശന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.ഹജ് കാലത്ത് മക്കയിലെത്താൻ പ്രത്യേക അനുമതി പത്രമുള്ളവർക്കും മക്കയിലെ നിവാസികൾക്കും ഹജ് അനുമതി ലഭിച്ച വീസയിലെത്തിയവർക്കുമാണ് മക്കയിൽ ഇക്കാലയളവിൽ താമസിക്കുന്നതിനും സന്ദർശിക്കുന്നതിനും അനുവാദമുള്ളു. അനധികൃതമായി തങ്ങുന്നവർക്കും താമസ സൗകര്യം കൊടുക്കുന്നവർക്കും വാഹന സൗകര്യം ഒരുക്കുന്നവർക്കും എതിരെ കർശന നിയമനടപടികളും പിഴകളുമാണ് ശിക്ഷ.മക്കയിൽ അനധികൃതമായി താമസിച്ച 42 പ്രവാസികൾ അറസ്റ്റിൽ
0
തിങ്കളാഴ്ച, മേയ് 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.