ആരോഗ്യം നിലനിർത്താൻ വ്യായാമം മാത്രം മതിയാവില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ.
ശരിക്കും പറഞ്ഞാൽ പലവിധ ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ് കരുത്തുറ്റ ശരീരവും നല്ല ശക്തിയുമൊക്കെ നമുക്ക് വന്നുചേരുന്നത്. അല്ലാതെ എന്തെങ്കിലും ഒരു കാര്യം മാത്രം ചെയ്‌തത് കൊണ്ട് നല്ല ശരീരവും രോഗങ്ങളില്ലാത്ത ജീവിതവും ഒക്കെ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരം തന്നെയാണെന്ന് നമുക്ക് പറയാം.ആരോഗ്യകരമായ ശരീരത്തിന് ഒട്ടേറെ ഗുണങ്ങളുണ്ട്. അതിൽ പ്രധാനമാണ് രോഗങ്ങളുടെ അഭാവം. സാധാരണഗതിയിൽ ജീവിതശൈലി രോഗങ്ങൾ നമ്മെ വല്ലാതെ അലട്ടുന്നോരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഇപ്പോഴത്തെ കാലത്ത് ഭൂരിഭാഗം ചെറുപ്പക്കാരും നേരിടുന്നൊരു വെല്ലുവിളിയാണ് ഇതെന്ന് തീർച്ചയാണ്.
ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണ ക്രമത്തിലൂടെയും ഒക്കെയേ നമുക്ക് നല്ല ശരീരം ഉണ്ടാക്കി എടുക്കാൻ സാധിക്കൂ. അത് പലർക്കും ധാരണയില്ലാത്ത കാര്യമാണ്. തോന്നിയത് പോലെ ഡയറ്റ് എടുത്ത് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർ ഒട്ടേറെയുണ്ട്. അതുപോലെ തന്നെ സ്വയം ചികിത്സ നടത്തുന്ന ആളുകളും ധാരാളമുണ്ട്.
അത്തരത്തിൽ നമ്മളിൽ പലരുടെയും സ്വയം ചികിത്സയിലും മറ്റും ഭാഗമായി ഭക്ഷ്യ വസ്‌തുക്കളിൽ ഒന്നാണ് ഗ്രീൻ ടീ. ഇത് നമ്മുടെ ആരോഗ്യത്തിന് വളരേറെ ഗുണം ചെയ്യുമെന്നത് സത്യമാണ്, അതിൽ എതിർ അഭിപ്രായം ഉന്നയിക്കേണ്ടതിന്റെ ആവശ്യമില്ല. എന്നാൽ ഗ്രീ ടീ എന്ന ഭക്ഷ്യ വസ്‌തു അല്ലെങ്കിൽ പാനീയതിനെ കുറിച്ച് ധാരാളം തെറ്റായ അവകാശ വാദങ്ങളും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്.ഇവയിൽ പലതും കെട്ടുകഥകൾ മാത്രമാണെന്നതാണ് സത്യം. ഗ്രീൻ ടീയുടെ ഗുണങ്ങൾ ഒരിക്കലും വില കുറച്ച് കാണാൻ കഴിയില്ല. എന്നാൽ അതിനെ പറ്റി കാലങ്ങളായി പറഞ്ഞു കേൾക്കുന്ന ചില സുപ്രധാന ഗുണങ്ങൾ അതിനുണ്ടോ എന്നതാണ് പ്രധാന ചർച്ചാ വിഷയം. ഇത്രയും കാലം ഗ്രീ ടീയെ കുറിച്ച് പറഞ്ഞ ചില തെറ്റായ ധാരണകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
തടി കുറയ്ക്കാൻ ഗ്രീൻ ടീ മാത്രം മതിയോ?
ശരിക്കും പറഞ്ഞാൽ പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന വിശ്വാസമാണിത്. കാറ്റെച്ചിനുകളും കഫീനും കാരണം ഗ്രീൻ ടീ മെറ്റബോളിസത്തിനും കൊഴുപ്പ് കത്തുന്നതിനും സഹായിക്കുമെങ്കിലും, ഗണ്യമായ ശരീരഭാരം കുറയ്ക്കാൻ പതിവ് വ്യായാമവും സമീകൃതാഹാരവും തന്നെയാണ് പ്രധാനമായും നാം ചെയ്യേണ്ടത്. പലരും ഡയറ്റ് പിന്തുടരാതെ ഗ്രീൻ ടീ മാത്രമാണ് ഉപയോഗിക്കുന്നത്.
വെറും വയറ്റിൽ മാത്രമേ ഗ്രീൻ ടീ കുടിക്കാവൂആമാശയത്തിലെ ആസിഡ് വർധിപ്പിക്കുന്ന ഉയർന്ന ടാനിൻ ഉള്ളടക്കം കാരണം വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ദഹനനാളത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതിനാൽ തന്നെ ഭക്ഷണത്തിനിടയിൽ ഗ്രീൻ ടീ കുടിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഇത് പോഷകങ്ങൾ പരമാവധി ആഗിരണം ചെയ്യാൻ അനുവദിക്കുകയും തടസങ്ങൾ നീക്കുകയും ചെയ്യുന്നു.
കാൻസറിനെ ഇത് പ്രതിരോധിക്കുമോ?
പതിവായി ഗ്രീൻ ടീ കഴിക്കുന്നത് ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം എന്ന് മാത്രമേയുള്ളൂ, അല്ലാതെ ഇതൊരിക്കലും കാൻസറിനെതിരെയുള്ള പ്രതിരോധ നടപടിയല്ല. ആരോഗ്യകരമായ ജീവിതശൈലിയും കാൻസർ പ്രതിരോധ തന്ത്രങ്ങൾക്കും ഇപ്പോഴും മുൻഗണന നൽകണം, ഗ്രീൻ ടീ അതിനൊപ്പം അധികമായി ചേർക്കാം എന്ന് മാത്രമേയുള്ളൂ. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കി കൊണ്ട് വേണം ഇനി ഗ്രീൻ ടീ കുടിക്കാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.