നൃത്തമത്സരം നടക്കുന്നതിനിടെ സീലിങ് അടര്‍ന്നുവീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചി ഗിരിനഗറില്‍ കമ്മ്യൂണിറ്റി സെന്ററിന്റെ സീലിങ് അടര്‍ന്നുവീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്.

നൃത്തമത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.ഒരു രക്ഷിതാവിനും പരിക്കേറ്റതായാണ് പൊലീസ് പറയുന്നത്.
വിവിധ മേഖകളില്‍ നിന്ന് അഞ്ഞൂറോളം കുട്ടികളാണ് നൃത്തമത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. മത്സരം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി സീലിങ് കുട്ടികളുടെ ദേഹത്തേയ്ക്ക് വന്ന് പതിക്കുകയായിരുന്നു. കുട്ടികളുടെ തലയ്ക്കടക്കം പരിക്കുണ്ടെന്നാണ് വിവരം.
സംഭവം കണ്ടുനിന്ന ഒരു രക്ഷിതാവ് തലകറങ്ങി വീണതായാണ് വിവരം. ഇവരേയും പരിക്കേറ്റവരേയും അടക്കം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലും റിനൈ മെഡിസിറ്റി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സൗണ്ട് വൈബ്രഷേന്‍ കാരണം സീലിങ് താഴെ വീണു എന്നാണ് ലഭിക്കുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !