ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കാണാതെ പോയ ഏഴ് വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍.
ഖുത്തിപുരി ജാതന് ഗ്രാമത്തിലെ ഭോല എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്.മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയ കുട്ടി തിരികെ വന്നില്ല .നാട്ടുകാരും കുടുംബവും തിരച്ചില്‍ നടത്തിയെങ്കില്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു ശനിയാഴ്ച രാവിലെ തിന കൃഷി ചെയ്യുന്ന വയലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.കൈകളും കാലുകളും കയറുകൊണ്ട് കെട്ടിയിട്ടിരുന്നു. ശരീരത്തില്‍ മുറവുകളുണ്ടായിരുന്നു. മൃതദേഹം ജീര്‍ണിച്ചിട്ടുണ്ടെന്നും അതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ബാക്കി വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കാണാതെപോയ 7 വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍ വയലിൽ
0
ശനിയാഴ്ച, മേയ് 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.