പാകിസ്ഥാന് തിരിച്ചടി നൽകിയ ബിഎസ്എഫ് ജവാൻമ്മാരെ പ്രകീ‍ർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തിന് തിരിച്ചടി നൽകിയ അതിർത്തി സുരക്ഷാ സേനയെ (ബിഎസ്എഫ്) പ്രകീ‍ർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഈ നാശനഷ്ടങ്ങളിൽ നിന്ന് പാകിസ്താൻ കരകയറാൻ വർഷങ്ങളെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ബിഎസ്എഫിൻ്റെ തിരിച്ചടിയെ പ്രശംസിച്ച അമിത് ഷാ, ജമ്മു അതിർത്തിയിലെ 118-ലധികം പാകിസ്താൻ പോസ്റ്റുകൾ സൈന്യം നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തതായും പറഞ്ഞു. ബിഎസ്എഫ് ശത്രുവിന്റെ നിരീക്ഷണ ശൃംഖല തകർത്തുവെന്നും അത് നന്നാക്കാൻ വർഷങ്ങളെടുക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
'നമ്മുടെ അതിർത്തികളെയും ജനവാസ പ്രദേശങ്ങളെയും ആക്രമിച്ചുകൊണ്ട് പാകിസ്താൻ നമ്മുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറുപടി നൽകിയപ്പോൾ തിരിച്ചടിച്ചത് ജമ്മു അതിർത്തിയിലെ ബിഎസ്എഫ് ജവാന്മാരാണ്. 118-ലധികം പോസ്റ്റുകൾ നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുകൊണ്ടായിരുന്നു തിരിച്ചടി. ശത്രുവിന്റെ മുഴുവൻ നിരീക്ഷണ സംവിധാനവും അവർ ഓരോന്നായി തകർത്തു. അത് പുനർനിർമ്മിക്കാൻ അവർക്ക് നാലോ അഞ്ചോ വർഷമെടുക്കും', അമിത് ഷാ പറഞ്ഞു. പാകിസ്താൻ്റെ ആശയവിനിമയ സംവിധാനങ്ങൾക്കും നിരീക്ഷണ ഉപകരണങ്ങൾക്കും ഏറ്റവും വലിയ ആഘാതം നേരിട്ടുവെന്നും കുറച്ചു കാലത്തേക്ക് പൂർണ്ണമായ വിവരാധിഷ്ഠിത യുദ്ധം നടത്താൻ അവർക്ക് കഴിയില്ലെന്നുമാണ് ബിഎസ്എഫ് ഡയറക്ടർ ജനറലിൽ നിന്ന് ലഭിച്ച വിവരങ്ങളെന്നും അമിത് ഷാ വ്യക്തമാക്കി.

"സമാധാനകാലത്ത് പോലും നിങ്ങൾ ജാഗ്രത പാലിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. നിങ്ങളുടെ കൃത്യമായ ബുദ്ധിശക്തിയുടെ അടിസ്ഥാനത്തിൽ, കൃത്യമായ ഒരു തിരിച്ചടി തന്ത്രം മുൻകൂട്ടി തയ്യാറാക്കിയിരുന്നു. അവസരം ലഭിച്ചപ്പോൾ, നിങ്ങൾ അത് വിജയകരമായി നടപ്പിലാക്കി'', ബിഎസ്എഫിനെ പ്രശംസിച്ച് അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ അതിർത്തികളിൽ സംഘടിതമായോ അസംഘടിതമായോ, രഹസ്യമായതോ പരസ്യമായതോ ആയ എന്ത് ആക്രമണം ഉണ്ടാകുമ്പോഴെല്ലാം ആദ്യം ആഘാതം ഏൽക്കുന്നത് നമ്മുടെ ബിഎസ്എഫ് ജവാന്മാരാണ്.


എന്നാൽ അതിർത്തി എവിടെയാണെന്ന് അവർ ഒരിക്കലും ചിന്തിക്കുന്നില്ല. രാജ്യത്തോടുള്ള അഭിമാനവും, ഹൃദയത്തിൽ ദേശസ്‌നേഹവും, പരമമായ ത്യാഗത്തോടുള്ള അഭിനിവേശവും ഉണ്ടാകുമ്പോൾ മാത്രമേ അത്തരം ധൈര്യം ഉയർന്നുവരൂ. അപ്പോഴാണ് അത്തരം ഫലങ്ങൾ സാധ്യമാകുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മരുഭൂമികൾ, പർവതങ്ങൾ, വനങ്ങൾ, ദുർഘടമായ ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം അചഞ്ചലമായ സമർപ്പണത്തോടെ പ്രവർത്തിക്കുന്ന ബിഎസ്എഫ് ഇന്ത്യയുടെ ഒന്നാം പ്രതിരോധ നിരയായി തുടർന്നും പ്രവർത്തിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ഏപ്രിൽ 22 ന് പഹൽഗാമിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-നായിരുന്നു പാകിസ്താൻ, പാക് അധീന കശ്മീ‍ർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ‌ എന്ന പേരിൽ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്താൻ ഡ്രോണുകളും മിസൈലുകളും ഷെല്ലുകളും ഉപയോ​ഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും ബിഎസ്എഫും ഈ ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !