ശ്രീനഗർ: അതിർത്തിയിൽ യുദ്ധന്തരീക്ഷം; എല്ലാ പരിധികളും ലംഘിച്ച് പാക്കിസ്ഥാൻ.
ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് പാക്ക് ആക്രമണശ്രമം. വിമാനത്താവളത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളുണ്ടോയെന്നതിൽ വ്യക്തതയില്ല. വ്യോമസേനയുടെ താവളം കൂടി പ്രവർത്തിക്കുന്ന സ്ഥലം കൂടിയാണ് ജമ്മു വിമാനത്താവളം.വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണ ശ്രമവും മിസൈലാക്രമണ ശ്രമവും ഇന്ത്യ തകർത്തിരുന്നു. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ഉപയോഗിച്ച് ഇന്ത്യ തകർത്തത്. ജമ്മുവിൽ മൊബൈൽ ഫോൺ സേവനം തടസ്സപ്പെട്ടു.അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ കരുതലിന്റെ ഭാഗമായി ജമ്മുവിൽ വെളിച്ചം അണച്ചു. കശ്മീരിലെ അഖ്നൂർ, സാംബ, കഠ്‌വ എന്നിവിടങ്ങളിൽ വെടിവയ്‌പു നടക്കുന്നതായാണ് വിവരം. രണ്ടു വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.ജമ്മു കശ്മീരിനു പുറമെ പഞ്ചാബിലെ ഗുർദാസ്പുരിലും പഠാൻകോട്ടിലും രാജസ്ഥാന്റെ അതിർത്തി മേഖലകളിലും വിളക്കുകൾ അണച്ചു. കശ്മീരിലും പഞ്ചാബിലും ജയ്ഷെ മുഹമ്മദും ലഷ്കറെ തയ്ബയും ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത ശക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.