സൗദിയിൽ മലയാളി യുവതി കുഴഞ്ഞ് വീണ് മരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശിനി

ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ജുബൈലിൽ കുഴഞ്ഞ് വീണ് മരിച്ചു.

കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി റുബീന കരിമ്പലങ്ങോട്ട് (35) ആണ് മരിച്ചത്. സ്കൂളിൽ പോയി മടങ്ങി വീട്ടിലെത്തിയ മക്കൾ പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ റുബീനയെ കണ്ടെത്തിയത്.

ഭർത്താവ് അബ്ദുൽ മജീദ് ജുബൈലിലെ എസ്എംഎച്ച് കമ്പനിയിൽ ജോലി ചെയ്യുകയാണ്. മക്കൾ: അംജദ് (ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ), അയാൻ. പിതാവ്: അബൂബക്കർ. മാതാവ്: റംല.
ജുബൈലിലെ ഐസിഎഫ് കെഎംസിസി പ്രവർത്തകരുടേയും എസ്എംഎച്ച് അധികൃതരുടേയും നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടിൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !