പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുത്; സാമ്പത്തിക സഹായം ഭീകരവാദത്തിന് ഉപയോഗിക്കുന്നു; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

ന്യൂഡൽഹി: പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ.

ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. സാമ്പത്തിക സഹായം പാകിസ്താൻ ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപണം. പാകിസ്താന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള 7 ബില്യൺ ബെയ്ൽഔട്ട് പാക്കേജിന്റെ അടുത്ത ഗഡുവായി 10,000 കോടി രൂപ അനുവദിക്കുന്നതിനായി ഐഎംഎഫിന്റെ ഡയറക്ടർ ബോഡി യോഗം ചേർന്നത്.
ഈ യോഗത്തിലാണ് ഇന്ത്യ ശക്തമായി എതിർപ്പ് ഉന്നയിച്ചത്. ഈ പണം ഐഎംഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പാകിസ്താൻ ചിലവഴിക്കുന്നതെന്നും ഒരു കാരണവശാലും പണം അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ അടുത്തിടെ നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇന്ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിലായിരുന്നു ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. പാകിസ്ഥാന് നൽകുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !