മാവോ ഭീകരഓപ്പറേഷന്‍ നടത്തുന്ന എസ്ഒജിയുടെ രഹസ്യം ചോര്‍ത്തിയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഐആര്‍ബി കമാന്റോകളെ തിരിച്ചെടുത്തതില്‍ അന്വേഷണമുണ്ടാകും. ഹവില്‍ദാര്‍മാരായ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റിയന് എന്നിവരെയാണ് തിരിച്ചെടുത്തിലാണ് സര്‍ക്കാര്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുന്നത്.
ഏപ്രില്‍ 28ന് സസ്പെന്റ് ചെയ്തവരെ 12 ദിവസത്തിനകം ആണ് തിരിച്ചെടുത്തത്. പോലീസ് തലപ്പത്ത് അറിയിക്കാതെ അറിയാത്ത ഐആര്‍ബി കമാന്റന്റ് നടത്തിയ നീക്കത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.ഐആര്‍ബി കമാന്റന്റ് മുഹമ്മദ് നദി മുദ്ധീന് ആണ് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ അതിവേഗം തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. പരിശീലനത്തിന് ഹവില്‍ദാര്‍മാര്‍ ഇല്ലെന്ന് ന്യായം പറഞ്ഞാണ് ഇവരെ തിരിച്ചെടുത്തത്. അസാധാരണ തിരിച്ചെടുക്കല്‍ സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോറാണ് ഇന്നലെ എക്സ്ക്ലൂസീവ് ആയി പുറത്തുവിട്ടത്.എസ്ഒജിയുടെ അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കും മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്കി എന്നതായിരുന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം. ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ സസ്പെന്‍ഡ് ചെയ്തവരെ 12 ദിവസങ്ങള്‍ കൊണ്ട് തിരിച്ചെടുത്തത് അസാധാരണ നടപടിയാണെന്ന് ആരോപണമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇതില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.