ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സ്ഥിരീകരിച്ച് പ്രതിരോധ സേന.
.jpeg)
പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ സേന തകര്‍ത്ത പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സ്‌പേസ് അനലിറ്റിക്‌സ് സ്ഥാപനമായ കാവസ്‌പേസും ചൈന ആസ്ഥാനമായുള്ള മിസാസ്വിഷനുമാണ് ഈ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും നൂറോളം ഭീകരരെ വധിക്കുകയും ചെയ്തതായി ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഭീകര താവളങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി നടത്തിയ ആക്രമണങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്.
35 മുതൽ 40 വരെ പാക്കിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ട്. മരിച്ച സൈനികരുടെ എണ്ണം നമ്മൾ നോക്കിയില്ല. കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യമെന്നും സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു.
പാകിസ്ഥാൻ എന്തു ചെയ്യും എന്ന് നിരീക്ഷിച്ചുവരികയാണ്. പാകിസ്ഥാൻ ഇതുവരെ ഡിജിഎംഒ നൽകിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി. രാത്രിയോടെയാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചിട്ടുള്ളത്. അതിനാൽ തന്നെ അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും സേന വ്യക്തമാക്കി.ഇന്നത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഡിജിഎംഒ ലഫ്. ജനറൽ രാജീവ് ഘയ് പറഞ്ഞു. മൂന്ന് സേനകളും സംയുക്തമായി പ്രവർത്തിച്ചു. ഉപയോഗിച്ച ആയുധങ്ങളെ കുറിച്ച് വെള്ളിപ്പെടുത്താൻ കഴിയില്ല. അവരുടെ എത്രപേർ മരിച്ചുവെന്നു നമ്മൾ നോക്കുന്നില്ല. അതവർ എണ്ണട്ടെ. പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണ ലംഘിക്കുമെന്നത് പ്രതീക്ഷിച്ചതാണ്. ധാരണ ലംഘിച്ചുള്ള പാക്കിസ്ഥാന്റെ നടപടികളെ ശക്തമായി നേരിട്ടു. അവരുടെ നിരവധി പോർ വിമനാങ്ങൾ വീഴ്ത്തി. കൃത്യമായ എണ്ണം പറയാൻ കഴിയില്ല. പാകിസ്ഥാൻ കര മാർഗമോ കടൽ മാർഗമോ അതിർത്തി ലംഘിച്ചിട്ടില്ല. അവർ വ്യോമാതിർത്തിയാണ് ലംഘിച്ചത്, അത് വ്യാപകമായ ആക്രമണമായിരുന്നു. ഓരോന്നും ഭീകരവാദികളാണോ, പാക് സൈന്യമാണോ എന്ന് വേർതിരിച്ച് പറയാൻ കഴിയില്ല. പക്ഷേ ഓരോ ആക്രമണങ്ങളെയും ശക്തമായി ചെറുത്തു. അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാൽ തിരിച്ചടി കനത്തതായിരിക്കും.
കറാച്ചിയിൽ ആക്രമണ ശ്രമമുണ്ടായോ എന്ന ചോദ്യത്തിന് ഇന്ത്യൻ നാവികസേന പാക് നാവികസേനയേക്കാൾ പതിൻമടങ്ങ് ശക്തമെന്നായിരുന്നു വൈസ് അഡ്മിറൽ എ എൻ പ്രമോദിൻ്റെ മറുപടി. പാകിസ്ഥാന് ഇതറിയാം, എന്തെങ്കിലും തരം ആക്രമണങ്ങളുണ്ടായാൽ ഏത് തരം തിരിച്ചടിയുണ്ടാകും എന്നും അവർക്കറിയാമെന്നും സേന വ്യക്തമാക്കി.
आप पहले से ही अवगत हैं कि मेरी पाकिस्तानी डीजीएमओ के साथ संवाद 10 मई को 15:35 बजे हुआ था, जिसके परिणामस्वरूप दोनों पक्षों के बीच सीमा पार गोलीबारी और वायु घुसपैठ को 17:00 बजे, 10 मई से समाप्त कर दिया गया, जब उन्होंने हमसे संघर्ष विराम का प्रस्ताव किया।
हमने 12 मई को 12:00 बजे फिर से संवाद करने का निर्णय लिया है, ताकि इस समझ को दीर्घावधि तक बनाए रखने के तौर-तरीकों पर चर्चा की जा सके
सीओएएस ने आज पहले एक सुरक्षा समीक्षा की है और पाकिस्तान द्वारा किसी भी उल्लंघन के मामले में गतिज क्षेत्र में जवाबी कार्रवाई के लिए हमारे सेना कमांडरों को पूर्ण अधिकार दिए हैं
- डीजीएमओ लेफ्टिनेंट जनरल राजीव घई, ऑपरेशन सिंदूर पर प्रेस ब्रीफिंग के दौरान
Posted by Press Information Bureau - PIB, Government of India on Sunday, May 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.