നെടുമങ്ങാട് ഡിപ്പോയിൽ ഡ്യൂട്ടിയെ ചൊല്ലി തർക്കം; സ്വിഫ്റ്റ് ജീവനക്കാരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ അടി

നെടുമങ്ങാട് ഡിപ്പോയിൽ ഡ്യൂട്ടിയെ ചൊല്ലി തർക്കം; സ്വിഫ്റ്റ് ജീവനക്കാരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ അടി

തിരുവനന്തപുരം : ഡ്യൂട്ടിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാർ തമ്മിൽ അടി.

നെടുമങ്ങാട് ഡിപ്പോയിലാണ് സ്വിഫ്റ്റ് ജീവനക്കാരായ രണ്ട് പേരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ അടിയുണ്ടായത്. ഇരുകൂട്ടരും പരാതി നൽകിയതോടെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു.
തൃശൂർ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് ബസിൽ ഡീസൽ നിറയ്ക്കുവാൻ കെഎസ്ആർടിസി ഡ്രൈവറെ വെഹിക്കിൾ സൂപ്പർവൈസർ ചുമതലപ്പെടുത്തി.
ഡീസൽ നിറച്ചു കൊണ്ടിരിക്കുമ്പോൾ സ്വിഫ്റ്റ് ജീവനക്കാരായ രണ്ടുപേർ മർദ്ദിച്ചെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ പരാതി. ഡ്രൈവറും മർദ്ദിച്ചു എന്ന് സ്വിഫ്റ്റ് ജീവനക്കാരനും പൊലീസിന് പരാതി നൽകി. സ്വിഫ്റ്റ് ബസ് തന്നെ സർവീസിന് നൽകാത്തതിനെ തുടർന്നാണ് സർവീസിന് പോകാൻ വിസമ്മതിച്ചതെന്നാണ് സ്വിഫ്റ്റ് ഡ്രൈവര്‍ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network