ജയ്‌പുർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാർഥിനി ജീവനൊടുക്കി.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ, മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് നീറ്റ് പരീക്ഷ.മധ്യപ്രദേശ് സ്വദേശിനിയാണ് പെൺകുട്ടി. കുറേ വർഷങ്ങളായി മാതാപിതാക്കളുടെ കൂടെ കോട്ടയിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.ഈ വർഷം കോട്ടയിൽ പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14–ാം വിദ്യാർഥിയാണിത്. കഴിഞ്ഞ വർഷം കോട്ടയിൽ 17 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരീക്ഷയുടെ തലേന്ന് വിദ്യാർഥിനി ജീവനൊടുക്കി;ഈ വർഷം പരിശീലനത്തിന് എത്തിയ ശേഷം ജീവനൊടുക്കുന്ന 14–ാം വിദ്യാർഥിയാണിത്
0
ഞായറാഴ്ച, മേയ് 04, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.