ഭക്തർക്ക് അനുമതിയില്ല സാധന സാമഗ്രികൾ കൊണ്ടുപോകാം; റോപ് വേക്ക് നിബന്ധനകൾ കടുപ്പിച്ച് വനം വകുപ്പ്

ശബരിമല: ശബരിമല റോപ് വേക്ക് നിബന്ധനകളുമായി വനം വകുപ്പ്.

റോപ് വേയിൽ ഭക്തരെ കൊണ്ടുപോകാൻ അനുവദിക്കില്ല. സന്നിധാനത്തേക്ക് സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് മാത്രമേ അനുവാദം നൽകു. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ആളുകളെ കയറ്റാൻ അനുവദിക്കില്ല. റോപ് വേ യാഥാർത്ഥ്യമായാൽ ട്രാക്ടർ സർവീസ് അനുവദിക്കില്ലെന്നും വനം വകുപ്പ്.
പമ്പ ഹില്‍ടോപ്പില്‍ നിന്ന് ശബരിമല സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപംവരെയെത്തുന്നതാണ് നിര്‍ദ്ദിഷ്ട റോപ് വേ പദ്ധതി. പദ്ധതിയ്ക്ക് അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വനംവകുപ്പിനെ സമീപിച്ചിരുന്നു. അടുത്തയോഗം ഈ അപേക്ഷ പരിഗണിച്ച് തീരുമാനം എടുക്കാന്‍ ഇരിക്കെയാണ് വന്യജീവി വകുപ്പിന് സമര്‍പ്പിച്ച കുറിപ്പില്‍ വനംവകുപ്പ് 14 നിബന്ധനകള്‍ വെച്ചിരിക്കുന്നത്.
വനംവകുപ്പിന്റെ ഭൂമിയിലാണ് ‍റോപ് വേ പദ്ധതി പൂർണമായി വരുന്നത്. അതിനാൽ ആ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു. റോപ് വേയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ രണ്ട് ശതമാനം ടൈഗര്‍ ഫൗണ്ടേഷന്റെ ഫണ്ടിലേക്ക് കൈമാറണമെന്നും നിബന്ധനയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !