ശബരിമല: ശബരിമല റോപ് വേക്ക് നിബന്ധനകളുമായി വനം വകുപ്പ്.
റോപ് വേയിൽ ഭക്തരെ കൊണ്ടുപോകാൻ അനുവദിക്കില്ല. സന്നിധാനത്തേക്ക് സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് മാത്രമേ അനുവാദം നൽകു. അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ആളുകളെ കയറ്റാൻ അനുവദിക്കില്ല. റോപ് വേ യാഥാർത്ഥ്യമായാൽ ട്രാക്ടർ സർവീസ് അനുവദിക്കില്ലെന്നും വനം വകുപ്പ്.പമ്പ ഹില്‍ടോപ്പില്‍ നിന്ന് ശബരിമല സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപംവരെയെത്തുന്നതാണ് നിര്‍ദ്ദിഷ്ട റോപ് വേ പദ്ധതി. പദ്ധതിയ്ക്ക് അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വനംവകുപ്പിനെ സമീപിച്ചിരുന്നു. അടുത്തയോഗം ഈ അപേക്ഷ പരിഗണിച്ച് തീരുമാനം എടുക്കാന്‍ ഇരിക്കെയാണ് വന്യജീവി വകുപ്പിന് സമര്‍പ്പിച്ച കുറിപ്പില്‍ വനംവകുപ്പ് 14 നിബന്ധനകള്‍ വെച്ചിരിക്കുന്നത്.വനംവകുപ്പിന്റെ ഭൂമിയിലാണ് റോപ് വേ പദ്ധതി പൂർണമായി വരുന്നത്. അതിനാൽ ആ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു. റോപ് വേയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ രണ്ട് ശതമാനം ടൈഗര്‍ ഫൗണ്ടേഷന്റെ ഫണ്ടിലേക്ക് കൈമാറണമെന്നും നിബന്ധനയുണ്ട്.ഭക്തർക്ക് അനുമതിയില്ല സാധന സാമഗ്രികൾ കൊണ്ടുപോകാം; റോപ് വേക്ക് നിബന്ധനകൾ കടുപ്പിച്ച് വനം വകുപ്പ്
0
ശനിയാഴ്ച, മേയ് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.