തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിന് പരുക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംക്‌ഷനിലാണ് അപകടം. പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ.യാത്രക്കിടയിൽ ചാർജ് ചെയ്യുകയായിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാർ ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റൻ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടത്തിൽ പരുക്കേറ്റ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.ചാർജ് ചെയ്തിരുന്ന മൊബൈൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ കല്ലിലേക്ക് ഇടിച്ചുകയറി; നാലംഗ കുടുംബത്തിന് പരുക്ക്
0
വെള്ളിയാഴ്ച, മേയ് 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.