കൊട്ടാരക്കര : സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരമായ അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തു.
ഭാരതീയ നിയമ സംഹിത (ബിഎൻഎസ്) 152-ാം വകുപ്പ് അനുസരിച്ചാണ് കേസ്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖിൽ പ്രവർത്തിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.
ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പരാതി നൽകിയത്. ദേശവിരുദ്ധമായ പ്രസ്താവനകൾ വിഡിയോ വഴി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.