കുളിമുറിയിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മദീനയിൽ അന്തരിച്ചു

മദീന: കുളിമുറിയിൽ തലചുറ്റിവീണ് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി അധ്യാപിക മദീനയിൽ അന്തരിച്ചു.

കോട്ടയം തൃക്കൊടിത്താനം സ്വദേശി പുതുപ്പറമ്പിൽ റെജീന ഷെറീഫ് (58) ആണ് മരിച്ചത്. തബൂക്കിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. രക്തസമ്മർദ്ദം മൂലം കുളിമുറിയിൽ തലചുറ്റി വീണ് പരുക്കേറ്റതിനെ തുടർന്ന് റെജീന തബൂക്ക് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സ തേടി. വീഴ്ചയിൽ തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി മദീന കിങ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരാവസ്ഥ പരിഗണിച്ച് എയർ ആംബുലൻസിലാണ് തബൂക്കിൽ നിന്ന് മദീനയിലെത്തിച്ചത്. കഴിഞ്ഞ 20 ദിവസമായി മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനില വഷളായി ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

റെജീന ഭർത്താവ് ഷെറീഫ് മീരാസാഹിബിനോടൊപ്പം കുടുംബസമ്മേതം വർഷങ്ങളായി തബൂക്കിൽ താമസിക്കുകയായിരുന്നു. ഷെറീഫ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. പരീത് റാവുത്തറും റഹീമാ ബീവിയുമാണ് മാതാപിതാക്കൾ . മക്കൾ: ബ്യൂലാ ഷെറീഫ് (നഴ്സ്, അബഹ, സൗദി), യാസിൻ ഷെറീഫ് (ഹൈദരാബാദ്), സഫ്ന ഷെറീഫ് (നഴ്സിങ് വിദ്യാർഥി, കേരളം).

ആശുപത്രിയിലെ സഹായത്തിനും നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനും മൃതദേഹം സംസ്കരിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ മദീന കെഎംസിസി വെൽഫെയർ വിങ് ഭാരവാഹി മൂഹമ്മദ് ഷഫീഖ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ ഖബറടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !