ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികൾ മാറ്റി വയ്ക്കാൻ തീരുമാനം

തിരുവനന്തപുരം: 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ശനിയാഴ്ച മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാന - ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടക്കുന്ന 'മുഖാമുഖം' പരിപാടികള്‍, 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളകള്‍, കലാപരിപാടികള്‍, സംസ്ഥാനതലത്തിലുള്ള യുവജന, വനിത, പ്രൊഫഷണലുകള്‍, സാംസ്കാരികം, പട്ടികജാതി-പട്ടികവര്‍ഗ കൂടിക്കാഴ്ചാ യോഗങ്ങളും മാറ്റിവെച്ചിട്ടുണ്ട്.
നിലവില്‍ നടന്നുവരുന്ന പ്രദര്‍ശന-വിപണന മേളകള്‍ നിശ്ചയിച്ച തീയതി വരെ തുടരും. എന്നാല്‍, കലാപരിപാടികള്‍ ഉണ്ടാവുകയില്ല. മേഖലാ അവലോകന യോഗങ്ങൾ നിശ്ചയിച്ച തീയതികളില്‍ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !