ദുബായ്: യുഎഇയിൽ ഇന്ന് അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി.
പരമാവധി താപനില 42ഡിഗ്രി സെഷ്യൽസിനും 46ഡിഗ്രി സെഷ്യൽസിനും ഇടയിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷ. തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ 39ഡിഗ്രി സെഷ്യൽസും മുതൽ 44ഡിഗ്രി സെഷ്യൽസും വരെ ഉയർന്ന താപനില പ്രതീക്ഷിക്കാം. അതേസമയം പർവതപ്രദേശങ്ങളായ അൽ ദഫ്ര മേഖലയിലെ ബദാ ദഫാസിൽ ഇന്നലെ ഉച്ചയ്ക്ക് 2.00 ന് 46.2ഡിഗ്രി സെഷ്യൽസും വരെ ചൂട് അനുഭവപ്പെട്ടു.ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് വരെ മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് പകൽ സമയത്ത് വീശും. ഇടയ്ക്കിടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ വീശും.അറേബ്യൻ ഗൾഫ്, ഒമാൻ കടൽ നേരിയ രീതിയിൽ പ്രക്ഷുബ്ധമായിരിക്കും. ചൂടിനെതിരെ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ശ്രദ്ധിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് നിർദേശിച്ചു.യുഎഇയിൽ അതിശക്തമായ ചൂടിന് സാധ്യതയുള്ളതായി റിപ്പോർട്ട്
0
വ്യാഴാഴ്ച, മേയ് 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.