മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു സർക്കാർ വാർഷികത്തിൽ ഡോക്യുമെന്ററി നിർമിക്കാൻ ലക്ഷങ്ങൾ പൊടിക്കുന്നതിനെതിരെ സംഘടനയ്ക്കുള്ളിലും വിമർശനം

തിരുവനന്തപുരം : മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു സർക്കാർ വാർഷികത്തിൽ ഡോക്യുമെന്ററി നിർമിക്കാൻ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ലക്ഷങ്ങൾ പൊടിക്കുന്നതിനെതിരെ സംഘടനയ്ക്കുള്ളിലും വിമർശനം.


ഡോക്യുമെന്ററിക്കും ഗാനമേളയ്ക്കുമായി 40 ലക്ഷത്തോളം രൂപയാണു ചെലവിടുന്നത്. സംഘടനാ കാര്യങ്ങൾക്കായി അംഗങ്ങളിൽനിന്നു പിരിച്ച വാർഷിക ഫീസ് ഉപയോഗിച്ചു നേതൃത്വം ധൂർത്ത് നടത്തുന്നുവെന്ന വിമർശനമാണുയരുന്നത്.
സംഘടനയിലെ തർക്കത്തിന്റെ പേരിൽ പാർട്ടി അന്വേഷണവും നടപടിയും തുടങ്ങിയിരിക്കെ, അതിൽ നിന്നു രക്ഷപ്പെടാൻ മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ട്.

മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചു 21നാണു ഡോക്യുമെന്ററി പ്രകാശനവും ഗാനമേളയും നിശ്ചയിച്ചിരിക്കുന്നത്. റാപ്പർ വേടനെ എത്തിക്കാനാണു ശ്രമം. സ്പോൺസർമാരുടെ സഹായവും തേടുന്നുണ്ട്. സംഘടനയിലെ ചില പ്രധാന ഭാരവാഹികൾ ഏതാനും മാസങ്ങൾക്കുള്ളിൽ വിരമിക്കുകയാണ്. വിരമിച്ചശേഷം സർക്കാരിന്റെ ഭാഗമായി ‘പുനർനിയമനം’ ലഭിക്കാനുള്ള നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നിർദേശിച്ച പ്രകാരമാണു ഡോക്യുമെന്ററി നിർമിക്കുന്നതെന്നാണു സംഘടനാ നേതൃത്വം വിശദീകരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !