മലങ്കര സഭയുടെ പള്ളികളിൽ രാജ്യത്തിന് വേണ്ടി പ്രാർത്ഥന. രാജ്യം യുദ്ധഭീഷണി നേരിടുകയാണെന്ന് കാതോലിക്കാ ബാവാ. നിർദോഷികളായ നിരവധി ഗ്രാമവാസികൾ കൊല്ലപ്പെടുന്നു. അഭിപ്രായ വ്യത്യാസങ്ങൾക്ക് യുദ്ധം പരിഹാരമല്ലെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ.
പരസ്പര ധാരണയിൽ സമാധാനം പുന:സ്ഥാപിക്കണം. യുദ്ധങ്ങൾ മാനവരാശിക്ക് ഭീഷണിയെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. രാജ്യസ്നേഹത്തിൻ്റെ പേരിൽ മനുഷ്യകുലം നശിക്കാൻ ഇടയാകരുത്. സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കേണ്ടത് സഭയുടെ കടമയെന്നും കാതോലിക്കാ ബാവാ അറിയിച്ചു.അതേസമയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ച രാജ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ സിറോ മലബാർ സഭ ആഹ്വാനം ചെയ്‌തിരുന്നു. സഭയുടെ കീഴിലെ പള്ളികളിലും സ്ഥാപനങ്ങളിലുമാണ് ഇന്ന് സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന നടത്തുന്നത്.
കുർബാന മധ്യേ പ്രാർത്ഥന നടത്താനാണ് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ആഹ്വാനം ചെയ്‌തത്. പാകിസ്താനുമായുള്ള നമ്മുടെ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനില്ക്കുന്നത് ആശങ്കയുളവാക്കുന്നതാണന്ന് റാഫേൽ തട്ടിൽ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.