11–ാം ഏകദിന സെഞ്ചറിയുമായി സ്മൃതി മന്ഥന (101 പന്തിൽ 116) മിന്നിത്തിളങ്ങിയപ്പോൾ ത്രിരാഷ്ട്ര വനിതാ ഏകദിന ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ആതിഥേയരായ ശ്രീലങ്കയെ 97 റൺസിന് തോൽപിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ ശ്രീലങ്കയുടെ മറുപടി 245 റൺസിൽ അവസാനിച്ചു.
സെപ്റ്റംബറിൽ വനിതാ ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസമുയർത്തുന്നതാണ് ഈ വിജയം. സ്കോർ: ഇന്ത്യ– 50 ഓവറിൽ 7ന് 342. ശ്രീലങ്ക– 48.2 ഓവറിൽ 245.ടൂർണമെന്റിലെ മികച്ച ഫോമിന്റെ തുടർച്ചയെന്നോണം ഫൈനലിലും സ്മൃതി കളംനിറഞ്ഞതോടെ മത്സരത്തിന്റെ തുടക്കം മുതൽ കടിഞ്ഞാൺ ഇന്ത്യയുടെ കയ്യിലായിരുന്നു. ഒന്നാം വിക്കറ്റിൽ പ്രതിക റാവലിനൊപ്പം (30) 70 റൺസും രണ്ടാം വിക്കറ്റിൽ ഹർലീൻ ഡിയോളിനൊപ്പം (47) 120 റൺസും നേടിയശേഷമാണ് സ്മൃതി പുറത്തായത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (41), ജമൈമ റോഡ്രിഗസ് (44) എന്നിവർ മധ്യനിരയിലും അവസരത്തിനൊത്തുയർന്നു.മറുപടി ബാറ്റിങ്ങിൽ 3 വിക്കറ്റ് നഷ്ടത്തിൽ 173 റൺസുമായി പൊരുതിയ ലങ്കയ്ക്ക് തുടർന്നുള്ള 72 റൺസിനിടെ അവസാന 7 വിക്കറ്റുകൾ നഷ്ടമായി. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സ്നേഹ് റാണയും 3 വിക്കറ്റെടുത്ത മീഡിയം പേസർ അമൻജോത് കൗറും ചേർന്നാണ് ലങ്കൻ ഇന്നിങ്സ് ചുരുട്ടിക്കെട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.