ലക്നൗ : ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങളുടെ പരിശീലനവുമായി വ്യോമസേന. റഫാൽ, സുഖോയ്, മിറാഷ് യുദ്ധ വിമാനങ്ങളാണ് ഷാജഹാൻപുരിൽ നടന്ന അഭ്യാസപ്രകടനത്തിൽ പങ്കെടുത്തത്. സൈനിക ഹെലികോപ്റ്ററുകളും പരീക്ഷണത്തിന്റെ ഭാഗമായി. അടിയന്തര സാഹചര്യങ്ങളില്‍, അല്ലെങ്കില്‍ യുദ്ധവേളയില്‍ റണ്‍വേയ്ക്കു പകരമായി ഉപയോഗിക്കാനുള്ള എക്സ്പ്രസ് വേയുടെ ശേഷി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വ്യോമാഭ്യാസം നടത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കെയാണ് വ്യോമാഭ്യാസം എന്നത് ശ്രദ്ധേയമാണ്.അത്യാധുനിക യുദ്ധവിമാനങ്ങളും ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകളും അവയുടെ പറന്നുയരാനും നിലത്തിറങ്ങാനുമുള്ള വൈദഗ്ധ്യം അഭ്യാസത്തില്‍ പ്രകടിപ്പിച്ചു. പ്രദേശവാസികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് വ്യോമസേനയുടെ പരീക്ഷണപ്പറക്കലുകളും അഭ്യാസങ്ങളും കാണാനെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.