വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫേസ്ബുക്കിൽ ചിത്രംപങ്കുവെച്ചിരിക്കുന്നത്. എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വേദിയിൽ ഇടം പിടിച്ചിരുന്നു.
രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റൻ വേദിയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തെത്തി.'ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ :ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
0
വെള്ളിയാഴ്ച, മേയ് 02, 2025
11:00 മണിക്ക് ആരംഭിച്ച ചടങ്ങ് കൃത്യം ഒന്നരമണിക്കൂറിൽ പൂർത്തിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി , ജോർജ് കുര്യൻ, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാർ , ഡോ. ശശി തരൂർ എം.പി, അടൂർ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിൻസെൻ്റ് എം.എൽ.എ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർക്ക് വേദിയിൽ സ്ഥാനമുണ്ടാകും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.