ന്യൂഡൽഹി : അതിർത്തിയിൽ സംഘർഷ സാഹചര്യം രൂക്ഷമാകുന്നതിനിടെ കരയിൽനിന്നു കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. 450 കിലോമീറ്റർ പ്രഹരശേഷിയുള്ള ‘അബ്ദലി വെപ്പൺ സിസ്റ്റം’ എന്ന മിസൈലാണ് പരീക്ഷിച്ചതെന്ന് പാക്ക് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
പഹൽ ഗ്രാം ഭീകരക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കെയാണ് മിസൈൽ പരീക്ഷണം. പാക്ക് സൈന്യത്തിന്റെ കഴിവിലും സാങ്കേതിക കാര്യക്ഷമതയിലും പരിപൂർണ വിശ്വാസമുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രതികരിച്ചു.അതിനിടെ, ഇന്ത്യൻ തുറമുഖങ്ങളിൽ പാക്കിസ്ഥാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യൻ കപ്പലുകൾ പാക്കിസ്ഥാൻ തുറമുഖങ്ങളിൽ പ്രവേശിക്കരുതെന്നും തുറമുഖ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. മെർച്ചന്റ് ഷിപ്പിങ് ആക്ട് 411ാം വകുപ്പ് പ്രകാരമാണ് നടപടി. ഇന്ത്യയുടെ സമുദ്ര താൽപര്യങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്നും മന്ത്രാലയം ഉത്തരവിൽ പറഞ്ഞു.ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ
0
ശനിയാഴ്ച, മേയ് 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.