കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ സംസ്കാരം നടത്തി

കണ്ണൂർ : കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ സംസ്കാരം നടത്തി. ശ്രീകണ്ഠപുരം നടുവിൽ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ സംസ്കരിച്ചത്. ഇരുവരെയും അവസാനമായി കാണാൻ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തിയത്.

കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇവർ. കുവൈത്തിലെ സബാഹ് ആശുപത്രിയിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവന്നത്.

ഈ മാസം ഒന്നിനാണ് ഇവരെ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരുംതമ്മിൽ തർക്കമുണ്ടായതായാണ് സൂചന. തുടർന്ന് സൂരജ് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !