കൽപ്പറ്റ: വനത്തിനുളളിൽ വേട്ടക്കു പോയ യുവാവിന് വെടിയേറ്റു. തൊണ്ടർനാട് പിറവൻഞ്ചേരിബിനു (32) നാണ് വേടിയേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് സംഭവം. വെടിയേറ്റ യുവാവ് സംഭവം പുറംലോകം അറിയായിരിക്കാൻ കോഴിക്കോട് സ്വകാര്യ ആശുപത്രി ചികിത്സ തേടി.
കമ്പി കൊണ്ട് പറിക്കേറ്റതാണ് എന്നാണ് ബിനു ആശുപത്രിയിൽ മൊഴി നൽകിയത്. എന്നാൽ സ്കാനിംഗിൽ വെടിയുണ്ട കണ്ടെത്തിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തൊണ്ടർനാട് എസ് എച്ച്ഒ അഷ്റഫ് എസ്സിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ബിനുവും കൂട്ടുകാരും വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ ബിനുവിൻ്റെ കൈയ്യിൽ നിന്നും വേടിയുതിർത്ത് പരിക്കേറ്റു എന്നാണ് ബിനു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മുൻപ് കാട്ടിൽ തേൻ എടുക്കാൻ പോയപ്പോൾ കളഞ്ഞ് കിട്ടിയതാണ് തോക്ക് എന്നാണ് പൊലീസിന് നൽകിയ മൊഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.