അങ്ങാടിപ്പുറം :വേദാന്ത സന്ദേശങ്ങൾ സാധാരണക്കാരനും പ്രാപ്യമാകണമെന്ന് ചെന്നൈ ശ്രീരാമകൃഷ്ണമഠാധിപതി സത്യജ്ഞാനാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു.
അങ്ങാടിപ്പുറം വിദ്യാനികേതനിൽ വെച്ച് നടക്കുന്ന 23 മത് അഖില കേരള ശ്രീരാമകൃഷ്ണ ഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാത്മിക ജ്ഞാനം കൊണ്ട് മാത്രമേ യഥാർത്ഥമായ ശാന്തി നേടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. പാലാ ശ്രീരാമകൃഷ്ണമഠാധിപതി വീതസംഗാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു.പഹൽഗാമിൽ ഭീകരവാദികളാൽ വധിക്കപെട്ടവർക്ക് യോഗം ആത്മശാന്തി നേർന്നു. അതിർത്തി വേഗത്തിൽ ശാന്തമാ കട്ടെ എന്നും സൈനികർക്കും ഭരണകൂടത്തിനും അതിന് കഴിവും പ്രാപ്തിയും ഈശ്വൻ നൽകട്ടെ എന്നും വീരഭദ്രാനന്ദസ്വാമികൾ ആശംസിച്ചു.സ്വപ്രഭാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ആർ ശ്രീകുമാർ പ്രാർത്ഥന ചൊല്ലി. രാജീവ് നിലമ്പൂർ, തുളസീവനം ഗംഗാധരൻ മാസ്റ്റർ, സി.വി അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന യുവ സമ്മേളനത്തിൽ നരസിംഹാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു.
ഡോ: ബാലകൃഷ്ണൻ നമ്പ്യാർ, പ്രമോദ് ഐക്കരപ്പടി എന്നിവർ വിഷയാവതരണം നടത്തി. ഇന്ന് മൂന്ന് സെഷനുകളിൽ വിവിധ വിഷയങ്ങളിൽ ശ്രീരാമകൃഷ്ണ മഠങ്ങളിലെ സ്വാമിമാർ മാർഗദർശനം നൽകും. ഭക്ത സമ്മേളനം നാളെ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.