ന്യൂഡൽഹി; മൂന്നു ദിവസം. വെറും മൂന്നു ദിവസം കൊണ്ട് ഇന്ത്യൻ തിരിച്ചടികളിൽ പതറിപ്പോയ പാക്കിസ്ഥാന് ഇന്നത്തെ വെടിനിർത്തൽ അനിവാര്യമായിരുന്നു. അതിർത്തിയിൽ ഉടനീളം ഷെല്ലിങ് നടത്തിയെങ്കിലും ശനിയാഴ്ച പുലർച്ചെ ഇസ്‌ലാമാബാദും ലഹോറും റാവൽപിണ്ടിയും ലക്ഷ്യമാക്കി ഇന്ത്യൻ മിസൈലുകൾ ചീറിയെത്തിയതോടെ ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻ ഡിജിയെ നേരിട്ടു വിളിക്കേണ്ട അവസ്ഥയിലേക്ക് പാക്കിസ്ഥാന് എത്തേണ്ടി വന്നു.
ഈ തന്ത്രപ്രധാനമായ വിജയത്തിനു പിന്നിലെ ഇന്ത്യൻ ശിൽപികളാരൊക്കെയാണ്? നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശക്തമായ നിലപാട് ഇന്ത്യയുടെ സൈനിക, നയതന്ത്ര നീക്കങ്ങളിൽ നിർണായകമായി. .പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശത്രുക്കൾക്ക് തിരിച്ചടി നൽകുമെന്ന നരേന്ദ്ര മോദിയുടെ ദൃഢ നിശ്ചയമാണ് ഓപ്പറേഷൻ സിന്ദൂറിലേക്കും പിന്നീട് മൂന്ന് ദിവസം കൊണ്ട് പാക്കിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻ ഡിജിയെ ഇന്ത്യയിലേക്ക് വിളിപ്പിക്കാൻ പ്രേരിപ്പിച്ചതിന് പിന്നിലും.അജിത് ഡോവൽ ഇന്ത്യൻ സുരക്ഷാ തന്ത്രങ്ങളുടെ ചാണക്യൻ. പഹൽഗാം ഭീകരാക്രമണം ഉണ്ടായതു മുതൽ ഭീകരരുടെ പരിശീലനകേന്ദ്രങ്ങൾ തകർക്കുന്നതു വരെയുള്ള ദിവസങ്ങളിൽ നിശബ്ദനായി നിന്ന് പ്രവർത്തിച്ച ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. കൃത്യതയാർന്ന തീരുമാനങ്ങൾ. ദിവസങ്ങൾ എണ്ണി തിരിച്ചടിക്കായി കാത്തിരുന്നു.
പ്രധാനമന്ത്രിയുമായി നേരിട്ട് കാര്യങ്ങൾ വിശദീകരിച്ചു. ചാണക്യ തന്ത്രങ്ങൾ ഓരോന്നായി മെനയുന്നതിന്റെ കുന്തമുന.എസ്.ജയശങ്കർ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് അനുകൂലമായ അഭിപ്രായം നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിദേശകാര്യമന്ത്രി.നയതന്ത്ര തലത്തിൽ ജയശങ്കർ നടത്തിയ ഇടപെടലുകളാണ് ഇന്ത്യയ്ക്കനുകൂലമായ നിലപാടെടുക്കാൻ പല രാജ്യങ്ങളെയും പ്രേരിപ്പിച്ചത്. ഇന്ത്യക്കെതിരെ നിലപാടെടുക്കുന്നതിൽനിന്ന് പല രാജ്യങ്ങളെയും പിന്തിരിപ്പിച്ചതിനു പിന്നിലും ജയശങ്കറിന്റെ നയതന്ത്രമുണ്ടായിരുന്നു.
വിക്രം മിസ്രി വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനൊപ്പം തോളോട് തോൾ ചേർന്നു പ്രവർത്തിച്ചു. ഓപ്പറേഷൻ സിന്ദൂർ മുതൽ സൈന്യത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇടയിലെ പാലമായി പ്രവർത്തിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥർക്കും ഒപ്പം എത്തി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.
ഒപ്പം പാക്കിസ്ഥാൻ നയതന്ത്ര തലത്തിൽ നടത്തിയ വ്യാജപ്രചാരണങ്ങളെ തകർക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.