ന്യൂഡൽഹി : പാക്കിസ്ഥാൻ വ്യോമപാത അടച്ചിട്ടാൽ കനത്ത നഷ്ടമുണ്ടാകുമെന്ന് എയർഇന്ത്യ. ഒരു വർഷത്തേക്ക് വ്യോമപാത അടച്ചിട്ടാൽ ഏതാണ്ട് 5,068 കോടി രൂപ (600 മില്യൻ ഡോളർ) രൂപയുടെ നഷ്ടം എയർ ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതു നേരിടാൻ സാമ്പത്തിക സഹായം ആവശ്യമാണെന്നും എയർ ഇന്ത്യ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയുടെ ശക്തമായ നയതന്ത്ര നടപടികൾക്കു മറുപടിയായാണ് പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയത്. പാക്ക് വ്യോമപാത അടച്ചതിനെ തുടർന്നുള്ള പ്രതിസന്ധികൾ വിവരിച്ച് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ എയർലൈനുകൾ വ്യോമഗതാഗത മന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയം സാഹചര്യം വിലയിരുത്തുകയാണെന്നും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നുമാണ് അറിയിച്ചതെന്നാണു റിപ്പോർട്ട്.ഇതുസംബന്ധിച്ച് പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ മന്ത്രാലയം വിവിധ എയർലൈൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 24 മുതലാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്. വ്യോമപാത നിഷേധിച്ച പാക്കിസ്ഥാൻ നടപടിക്ക് പരിഹാരം കാണാൻ മറ്റ് പാതകളിലൂടെ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചത്. ഇതിന്റെ സാധ്യതകളും മന്ത്രാലയം പരിശോധിച്ചു വരികയാണ്.പാകിസ്ഥാൻ വ്യോമപാത അടച്ചിട്ടാൽ കനത്ത നഷ്ടമുണ്ടാകുമെന്ന് എയർഇന്ത്യ :സാമ്പത്തിക സഹായം ആവശ്യമാണെന്നും എയർ ഇന്ത്യ
0
വെള്ളിയാഴ്ച, മേയ് 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.