അയര്‍ലണ്ടില്‍ രക്തത്തിന്റെ സ്റ്റോക്ക് വളരെ കുറഞ്ഞ അവസ്ഥയില്‍..!! കേട്ടിട്ട് ഓടെണ്ട .. ഇന്ത്യക്കാരുടെ രക്തം വേണ്ട

അയര്‍ലണ്ടില്‍ രക്തത്തിന്റെ സ്റ്റോക്ക് വളരെ കുറഞ്ഞ അവസ്ഥയില്‍..!! കേട്ടിട്ട് ഓടെണ്ട .. ഇന്ത്യക്കാരുടെ രക്തം വേണ്ട.. ?

പേടിക്കേണ്ട.. പോയിട്ട് കാര്യമില്ല.. ഇന്ത്യയില്‍ നിന്ന് ഉള്ളവര്‍ ഉള്‍പ്പെട്ട രാജ്യത്തെ ആളുകളുടെ രക്തം എടുക്കില്ല.. പാസ്പോര്‍ട്ട് മാറ്റിയാലും "ethnicity" "വംശീയത" മാറില്ല. സായിപ്പിന് കലര്‍പ്പ് ഇല്ലാത്ത ദേശിയ രക്തം മതി. എന്നാല്‍ അത് നമുക്ക് തരും. കുഴപ്പം ഇല്ല.

നിങ്ങൾ അയർലൻഡിനോ യുകെക്കോ പുറത്താണോ ജനിച്ചത്?

✋️അതെ

നിങ്ങൾ അയർലണ്ടിനും യുകെയ്ക്കും പുറത്ത് ജനിച്ചതിനാൽ, ആദ്യ സന്ദർശനത്തിൽ തന്നെ ഞങ്ങൾ നിങ്ങളിൽ നിന്ന് രക്തം സ്വീകരണം നടത്തില്ല. ഒരു ആരോഗ്യ, ജീവിതശൈലി ചോദ്യാവലി പൂർത്തിയാക്കി ദാനം ചെയ്യാനുള്ള നിങ്ങളുടെ യോഗ്യത വിലയിരുത്താൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടും. കൂടാതെ 1 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒത്തിരി ടെന്റുകളില്‍ ജയിച്ച് വേണം, രക്തം നല്‍കാന്‍. മലേറിയ മുതല്‍..പല അസുഖമുള്ള രക്തം.. 

രാജ്യങ്ങളുടെയും അനുബന്ധ അപകടസാധ്യതകളുടെയും പട്ടികയ്ക്കായി, ഇവിടെ ക്ലിക്കുചെയ്യുക 

അയര്‍ലണ്ടില്‍ രക്തത്തിന്റെ സ്റ്റോക്ക് വളരെ കുറഞ്ഞ അവസ്ഥയിലാണെന്നും, അടുത്ത നാലാഴ്ചയ്ക്കിടെ 2,000 ബ്ലഡ് ഡൊണേഷനുകള്‍ ആവശ്യമാണെന്നും അറിയിച്ച് The Irish Blood Transfusion Service (IBTS) റിപ്പോര്‍ട്ട്.

സാധാരണയായി ഏഴ് ദിവസത്തേയ്ക്കുള്ള രക്തം IBTS സ്‌റ്റോക്ക് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞിരിക്കുകയാണ്. ഇനിയും കുറഞ്ഞാല്‍ മുന്നറിയിപ്പായ "Amber Alert" ലേയ്ക്ക് കടക്കേണ്ടിവരും.

രക്തത്തിന്റെ സ്റ്റോക്ക് കുറഞ്ഞിരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും, അവധിദിനങ്ങള്‍ കാരണം രക്തദാനം നടത്തുന്നവരുടെ എണ്ണം കുറഞ്ഞത് പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു

പല ഗ്രൂപ്പ് രക്തത്തിന്റെയും സ്റ്റോക്ക് അപകടകരമായ നിലയില്‍ കുറഞ്ഞിരിക്കുകയാണെന്നും, O negative, B negative എന്നീ ഗ്രൂപ്പുകളുടെ സ്റ്റോക്ക് വെറും മൂന്ന് ദിവസത്തേയ്ക്ക് മാത്രമേ ഉള്ളൂവെന്നും, അയര്‍ലണ്ടില്‍ ഏറ്റവും കൂടുതലുള്ള O positive ഗ്രൂപ്പ് രക്തം 2.5 ദിവസത്തേയ്ക്ക് മാത്രമേ സ്റ്റോക്ക് ഉള്ളൂവെന്നും IBTS ബുധനാഴ്ച വ്യക്തമാക്കി.

എല്ലാ ഗ്രൂപ്പുകളിലും ഉള്ള രക്തം ആഴ്ചയില്‍ 500 ഡൊണേഷന്‍ എന്ന നിലയില്‍ ഇപ്പോള്‍ ആവശ്യമാണ്. വേനല്‍ക്കാലാവധി ആരംഭിച്ചിരിക്കുന്നത് കാരണം ഏറെപ്പേര്‍ യാത്രയിലുമാണ്.

ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്ളവര്‍ (തദ്ദേശ വാസികള്‍) പ്രത്യേകിച്ചും രക്തദാനത്തിന് തയ്യാറാകണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. രക്തം ദാനം ചെയ്യാന്‍ തയ്യാറായവര്‍ അപ്പോയിന്റ്‌മെന്റിനായി ബന്ധപ്പെടുക:

www.giveblood.ie OR 1800 731 137

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !